ഹീറോ ISL മഞ്ഞകാല ഇടവേളയിലേക്കു പ്രവേശിക്കുന്നതിന് മുൻപുള്ള അവസാന മത്സരം ഇന്ന് മുംബൈ  അരീന ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറി. തുടർച്ചയായ പരാജയങ്ങൾക്കും സമനിലകൾക്കും അവസാനം ബ്ലാസ്റ്റേഴ്‌സ് ടീം വിജയം പ്രതീക്ഷിച്ച മത്സരം ആയിരുന്നു ഇത്. മുബൈസിറ്റി എഫ്‌സി ആതിഥേയരായ മത്സരത്തിൽ കേരളബ്ലാസ്റ്റേഴ്‌സ് അതിഥികളായി.

നാടകീയമായ രംഗങ്ങൾക്കും അപ്രതീക്ഷിത ഗോളുകൾക്കും സാക്ഷ്യം വഹിച്ച കളിയിൽ മുംബൈയ്ക്കായി സെനഗല്‍ താരം മോഡു സൗഖു ഹാട്രിക് നേടി. പന്ത്രണ്ടാം മിനിട്ടിലും പതിനഞ്ചാം മിനിട്ടിലും ആണ് മോഡു ആദ്യ രണ്ടു ഗോളുകൾ നേടിയത്.  ആദ്യപകുതിക്കു മുൻപായി രണ്ടു മഞ്ഞക്കാർഡുകൾ നേടി സക്കീർ പുറത്തായി. ഇരുപത്തിയേഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് താരം ആശ്വാസ ഗോൾ നേടിയെങ്കിലും അടുത്ത നാലുമിനിട്ടിൽ മുംബൈയുടെ സുഭാഷിശ് ബോസിന്റെ അസിസ്റ്റില്‍ മോഡു വീണ്ടും ഗോൾ നേടി. മുംബൈക്ക് രണ്ടു ഗോളിന്റെ ലീഡ്. ഇഞ്ചുറി ടൈമിൽ സക്കീർ മഞ്ഞക്കാർഡ് കിട്ടി പുറത്തതായി. ബ്ലാസ്റ്റേഴ്സിന്റെ എണ്ണം പത്തായി ചുരുങ്ങി. ആദ്യ പകുതി അവസാനിച്ചു.

അറുപത്തിയെട്ടാം മിനിറ്റിൽ റെയ്‌നിയര്‍ ഫെര്‍ണാണ്ടസിന് പകരം മുഹമ്മദ് റഫീഖ്‌ കളത്തിലിറങ്ങി. എഴുപതാം മിനിറ്റിൽ മുംബൈക്ക് റാഫേൽ വഴി അടുത്ത ഗോൾ! മുംബൈക്ക് മൂന്ന് ഗോൾ ലീഡ്. എണ്പത്തിയൊമ്പതാം മിനിറ്റിൽ യുറഗ്വായ് താരം മിരബാജെയുടെ ഗോൾ ശ്രമം ലക്‌ഷ്യം കണ്ടു. മുംബൈക്ക് അഞ്ചാം ഗോൾ. നിലവിൽ മുംബൈക്ക് നാലുഗോളിന്റെ ലീഡ്.  നാലു മിനിറ്റ് അധിക സമയത്ത് ഗോഡുവിന്റെ അടുത്ത ഗോൾ മുംബൈക്കായി. ഒരു ISL മത്സരത്തിൽ നിന്ന് നാലു ഗോളുകൾ നേടുന്ന ആദ്യ താരമായി ഗോഡു. ബ്ലാസ്റ്റേഴ്സിന്റെ പതനം പൂർണം.

പ്ലേയ് ഓഫിൽ നിന്ന് പുറത്തേക്കുള്ള വഴി ബ്ലാസ്റ്റേഴ്സിന് കുറച്ചുകൂടി വ്യക്തമാകുന്നു. ഇന്നും മഞ്ഞപ്പടയ്ക്ക് നിരാശ ബാക്കി. 

അവാർഡ്‌സ് 

ക്ലബ് അവാർഡ് : മുംബൈസിറ്റി എഫ്‌സി

സ്വിഫ്റ്റ് ലിമിറ്ലെസ്സ് പ്ലേയർ : റാഫേൽ ബാസ്‌റ്റോസ്

വിന്നിങ് പാസ് ഓഫ് ദി മാച്ച് : പൗളോ മച്ചാടോ

എമേർജിങ് പ്ലേയർ ഓഫ് ദി മാച്ച് : റെയ്‌നിയെർ ഫെർണാണ്ടസ്

ഹീറോ ഓഫ് ദി മാച്ച് : മോഡു സൗഖു