ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 2021-22 സീസണിന് മുന്നോടിയായി ടീമുകളെ ശക്തിപ്പെടുത്താനായി ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുന്നു.

ട്രാൻസ്ഫർ വിപണിയിലെ ഇതുവരെയുള്ള ഏറ്റവും വലിയ മുന്നേറ്റമായിരുന്നു മുംബൈ സിറ്റി എഫ്‌സി ഗോൾകീപ്പർ അമ്രീന്ദർ സിംഗ്, 2020-21 ഫൈനലിസ്റ്റുകളായ എ‌ടി‌കെ മോഹൻ ബഗാനുമായി ചേർന്നു അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടത്. മുൻപ്, 2020-21 സീസണിൽ ഹൈദരാബാദ് എഫ്‌സിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം ലിസ്റ്റൺ കൊളാക്കോയും അന്റോണിയോ ലോപ്പസ് ഹബാസിന്റെ ടീമിൽ ചേർന്നിരുന്നു. ഒരു ഇന്ത്യൻ കളിക്കാരനു ലഭിക്കാവുന്ന റെക്കോർഡ് പ്രതിഫലത്തിനാണ് കൊളാക്കോ കൊൽക്കത്തയുടെ ഭാഗമായത് ചേർന്നത്.

കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തെത്തിയ ജംഷദ്‌പൂർ എഫ്‌സി ഇതിനിടയിൽ ഫോർവേഡ് പ്ലേയർ അനികേത് ജാദവുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ 11 ടീമുകളുടെ ലീഗിൽ പത്താം സ്ഥാനത്തെത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ലാൽരുത്താരയുമായും പിരിഞ്ഞിരുന്നു. ശേഷം താരം രണ്ട് വർഷത്തെ കരാറിൽ ഒഡീഷ എഫ്‌സിയുമായി കൈകോർത്തു. സെബാസ്റ്റ്യൻ തങ്‌മുൻസാങ്, സാഹിൽ പൻ‌വർ എന്നിവർ യഥാക്രമം ഗോകുലം കേരള എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നി ടീമുകളിൽ നിന്ന് ഒഡീഷ എഫ്‌സിയിൽ ചേർന്നവരാണ്. കൊളാക്കോയ്ക്കും പൻവാറിനും പുറമെ ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് പുറത്തുപോയ മറ്റ് രണ്ട് കളിക്കാരാണ് ലാൽദൻമാവിയ റാൽട്ടെ, കിൻസിലാങ് ഖോങ്‌സിത് എന്നിവർ. 2020-21 ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ എഫ്‌സി ഗോവ ക്ലബ്ബിൽ ചേർന്നതിനു ശേഷം ധീരജ് സിംഗ് ടീമിന്റെ ആദ്യ ചോയ്‌സ് ഗോൾകീപ്പറായി  മാറിയയിരുന്നു. ഈ പശ്ചാത്തലത്തിൽ, മുൻ ഗോൾകീപ്പർ ആയിരുന്ന മുഹമ്മദ് നവാസ് ഗോവൻ ടീമുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു.

2018-19 ഹീറോ ഐ‌എസ്‌എൽ ചാമ്പ്യൻ‌മാരായ ബെംഗളൂരു എഫ്‌സി, ഈ സീസണിന് മുന്നോടിയായി അവരുടെ പ്രധാനപ്പെട്ട നാല് കളിക്കാറുമായുള്ള കരാറാണ് അവസാനിപ്പിച്ചത്. 2018-19ൽ എഫ്‌സി ഗോവയ്‌ക്കെതിരായ ഫൈനലിലെ വിജയത്തിൽ ഏക ഗോൾ നേടിയ രാഹുൽ ഭെകെ, ഹർമൻജോത് ഖബ്ര, ദിമാസ് ഡെൽഗഡോ, ഹൊകീപ് സെംബോയ് എന്നിവരാണ് ക്ലബ് വിട്ടത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. പ്രതിരോധ താരങ്ങളായ റുവാ ഹോർമിപാം, പഞ്ചാബ് എഫ്‌സിയിൽ നിന്നുള്ള സഞ്ജീവ് സ്റ്റാലിൻ, ഡിപോർടിവോ അവെസ് എന്നിവർ ടീമുമായി കരാർ ഒപ്പിട്ടിരുന്നു. റോഹിത് കുമാർ, ഷെയ്‌ബോർലാങ് ഖാർപാൻ, റിത്വിക് ദാസ് എന്നിവരുമായി ബ്ലാസ്റ്റേഴ്‌സ് പങ്കാളിത്തം അവസാനിപ്പിച്ചിരുന്നു.