“ഇനി ഞങ്ങളുടെ മുഴുവൻ പരിശ്രമവും സൂപ്പർ കപ്പിന് വേണ്ടിയാകും”; സന്ദേശ് ജിങ്കൻ

ഐഎസ്എൽ അഞ്ചാം സീസണിലെ അവസാന മത്‌സരം അവസാനിച്ചപ്പോൾ കേരളാബ്ലാസ്‌റ്റേഴ്‌സ് ടീം പുതിയ പ്രതീക്ഷകളിലാണ്. മാച്ചിന് ശേഷം ടീം ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ ഐഎസ്എൽ മാധ്യമ പ്രതിനിധികളുമായി സംസാരിച്ചു.

ഈ സീസണെപ്പറ്റി എന്തു ചിന്തിക്കുന്നു?

നെലോ വിങ്ങാട വന്നുകഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹവുമായി സംസാരിച്ച കാര്യമാണ് ഈ സീസണിൽ ഞങ്ങൾക്കിനി സെമി ഫൈനലിൽ കടക്കാനാകില്ല എന്നും സൂപ്പർ കപ്പിൽ ആണ് ഞങ്ങൾ കൂടുതൽ ശ്രദ്ധ വക്കേണ്ടതെന്നും. ഈ സീസൺ മികച്ചതായിരുന്നില്ല. ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ അവസാനിപ്പിക്കാൻ കഴിയാത്തത്തിൽ നിരാശയുണ്ട്. പക്ഷെ അതാണ് ഫുട്ബോൾ. ഇനി ഞങ്ങളുടെ മുഴുവൻ പരിശ്രമവും സൂപ്പർ കപ്പിന് വേണ്ടിയാകും. ഞങ്ങളുടെ എല്ലാ കഴിവും അതിനായി പുറത്തെടുക്കും. 

Your Comments

Your Comments

ബന്ധപ്പെട്ട കഥകൾ