ഹീറോ ISL മഞ്ഞകാല ഇടവേളയിലേക്കു പ്രവേശിക്കുന്നതിന് മുൻപുള്ള അവസാന മത്സരത്തിൽ ഇന്ന് മുംബൈ  അരീന ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ച് ആതിഥേയരായ മുംബൈ സിറ്റി എഫ്‌സി കേരളബ്ലാസ്റ്റേഴ്സിനെ എതിരിട്ടു. ഒന്നിനെതിരെ ആറു ഗോളുകൾക്ക് ദയനീയ പരാജയം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇതോടു കൂടി പ്ലേയ് ഓഫ് സാധ്യത എന്ന പ്രതീക്ഷ ഏകദേശം ഇല്ലാതായി.

മാച്ചിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പങ്കെടുത്തു. ആറു ഗോളുകൾക്ക് കളി നഷ്ടപ്പെട്ടതിൽ ഏറെ നിരാശനായാണ്‌ ഡേവിഡ് സംസാരിച്ചത്. ആദ്യ പകുതിയിൽ പ്രതീക്ഷകൾ ഉണ്ടായിരുന്നു എങ്കിലും രണ്ടാം പകുതി അതുണ്ടായിരുന്നില്ല എന്ന് ഡേവിഡ് പറഞ്ഞു. “രണ്ടു ഗോളുകൾക്ക് ലീഡ് ചെയ്യുമ്പോൾ കളി തിരിച്ചു വരുതിയിലാക്കാൻ പ്രയാസമാണ്. മുംബൈ നന്നായി കളിച്ചു. അവർ അവരുടെ സാധ്യതകൾ മികച്ച രീതിയിൽ വിനയോഗിച്ചു.” ഡേവിഡ് പറഞ്ഞു.

ഇതോടു കൂടി പ്ലേയ് ഓഫിൽ നിന്ന് പുറത്തേക്കുള്ള വഴി ബ്ലാസ്റ്റേഴ്സിന് കുറച്ചുകൂടി വ്യക്തമാകുന്നു . വിജയ തുടക്കത്തോടെ വന്ന ബ്ലാസ്റ്റേഴ്‌സ് ഇന്ന് റാങ്കിങ്ങിന്റെ അവസാന പകുതിയിലും തോൽവിയോടെ തുടങ്ങിയ മുംബൈ ഇന്ന് റാങ്കിങ്ങിന്റെ ആദ്യപകുതിയിലും ആണ്

ഈ മത്സരത്തോടു കൂടി  ISL മഞ്ഞുകാല ഇടവേളയിലേക്കു പ്രവേശിച്ചു. ഏകദേശം ഒന്നര മാസത്തോളം ഇനി ISL മാച്ചുകൾ ഉണ്ടാകാൻ ഇടയില്ല. UAE യിൽ വച്ച് നടക്കാനിരിക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായാണ് ഈ ഇടവേള. ഏഷ്യ കപ്പ് ഫുട്ബോൾ ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഏഷ്യ കപ്പ് ഫുട്ബോൾ സാധ്യത ലിസ്റ്റിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെ അഞ്ചു താരങ്ങൾ ഉൾപെട്ടിട്ടുണ്ട്.