രാജ്യത്തുടനീളമുള്ള വനിതാ ഫുട്ബോൾ താരങ്ങളുടെ മാതാപിതാക്കളോട് അവരുടെ പെൺകുട്ടികളെ സ്വപ്നങ്ങൾ പിന്തുടരാനും രാജ്യത്തിന് അഭിമാനമുണ്ടാക്കാനും അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഇതിഹാസം ഓനം ബെംബെം ദേവി.

ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് 2020 ൽ ഇന്ത്യയിൽ നടക്കാനിരിക്കെ, രാജ്യത്തിന്റെ മുഴുവൻ കായീകപ്രേമികളുടെയും ശ്രദ്ധയും രാജ്യത്തെ വനിതാ ഫുട്ബോളിൽ ഉറച്ചുനിൽക്കുന്നു. കല്യാണിയിൽ നടന്നുകൊണ്ടിരിക്കുന്ന ഹീറോ അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട #GroundsKnowNoGender' എന്ന പ്രചാരണത്തിന്റെ തിളക്കമാർന്ന സാക്ഷ്യമായി ഇത് മാറുകയാണ്.  ഹീറോ അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പിൽ മത്സരത്തിൽ പങ്കെടുക്കുന്ന നാല് ടീമുകളിൽ ഒന്നായ ചീറ്റ ടീമിന്റെ  പ്രധാനപരിശീലക കൂടിയായ ബെംബെം, #GroundsKnowNoGender’ ക്യാമ്പെയ്‌ന്റെ പ്രധാന പങ്കാളിയാണ്.

 ഫുട്ബോൾ കളിയെ ഒരു ദീർഘകാല കരിയർ ഓപ്ഷനായി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക്  ഏറ്റവും വലിയ തടസ്സമാണ് ഇന്ത്യയിലെ പരമ്പരാഗതമായ സാമൂഹികവും കുടുംബപരവുമായ സമ്മർദ്ദം. ഇന്ത്യയിലെ വനിതാ ഫുട്‌ബോളിൽ തുടക്കക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബെംബെം ദേവി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ സ്വന്തം ജീവിതാനുഭവം പങ്കുവെക്കുകയും ചെറുപ്പക്കാരായ പെൺകുട്ടികളുടെ മാതാപിതാക്കളോട് മുന്നോട്ട് വരാനും ഇതിനകം തകർന്നുകൊണ്ടിരിക്കുന്ന അവരുടെ മക്കളുടെ സ്വപ്നങ്ങളിലും തടസങ്ങളിലും അവരെ താങ്ങി നിർത്താനും സഹായിക്കാനും അഭ്യർത്ഥിച്ചു.

ബെംബെം ദേവിയുടെ കഥ!

ഫുട്ബോളിലേക്കുള്ള യാത്ര എങ്ങനെ ആരംഭിച്ചുവെന്ന് അർജുന അവാർഡ് ജേതാവായ ബേംബം ദേവി വിവരിച്ചു.

"എനിക്ക് 9-10 വയസ്സുള്ളപ്പോൾ, എന്റെ സ്കൂളിലെ ആൺകുട്ടികളുടെ ടീമിനൊപ്പം ഞാൻ ഫുട്ബോൾ കളിക്കാറുണ്ടായിരുന്നു, പക്ഷേ ഒരിക്കലും ഗെയിമിനെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരുന്നില്ല. 1991 ൽ ഒരു ഞങ്ങളുടെ പ്രാദേശിക ക്ലബിലെ ആൺകുട്ടികൾ പറഞ്ഞാണ്  ഒരു ഫുട്ബോൾ ടൂർണമെന്റ്  ഞാൻ അറിഞ്ഞത്. അവിടെ വച്ചാണ് വനിതാ ഫുട്ബോളിനെക്കുറിച്ച് എനിക്ക് മനസ്സിലായത്. ഫുട്ബോളിനെ ഗൗരവപരമായി കാണുമെന്നു ഞാൻ ദൃഢനിശ്ചയം ചെയ്തു. ഞാൻ പെൺകുട്ടികളുടെ ടീമിൽ ചേർന്നു, അതേ വർഷം തന്നെ ഞാൻ സബ് ജൂനിയർ സ്റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഞാൻ ആദ്യ ടീമിലില്ലായിരുന്നു. പക്ഷേ ദേശീയ ടീമിൽ ഇടം നേടുന്നതിനായി ഞാൻ ആകാംക്ഷയോടെ പഠിക്കാനും കഠിനാധ്വാനം ചെയ്യാനും തയ്യാറായിരുന്നു.”

"ഞാൻ ഫുട്ബോളിനായി ത്യാഗം ചെയ്യാൻ തയ്യാറായിരുന്നു. എനിക്ക് 20 വർഷമോ അതിൽ കൂടുതലോ കളിക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. ഞാൻ 20 വർഷം കളിക്കുകയും പിന്നീട് 2015 ൽ വിരമിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ 2016 ൽ ദക്ഷിണേഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ചു, അതിനാൽ ഞാൻ മടങ്ങാൻ തീരുമാനിച്ചു. 21 വർഷം മനോഹരമായ ഗെയിം കളിക്കാനും വനിതാ ടീമിനെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. ”അവർ കൂട്ടിച്ചേർത്തു.

തടസങ്ങൾ ബെംബം ദേവിക്കുമുണ്ടായിരുന്നു.

"തുടക്കത്തിൽ എന്റെ പിതാവ് അല്പം യാഥാസ്ഥിതീക മനോഭാവമുള്ള വ്യക്തിയായിരുന്നു. ഞാൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എനിക്ക് 1 മുതൽ 5 വരെ റാങ്കുകൾ ഉണ്ടായിരുന്നു. അതിനാൽ, ഞാൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എനിക്ക് രണ്ടും ചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആദ്യം ഇത് ബുദ്ധിമുട്ടായിരുന്നു. ചില സമയങ്ങളിൽ അച്ഛന് ശരിക്കും ദേഷ്യം വന്നു. പക്ഷേ എന്നെ പിന്തുണയ്ക്കാൻ ഞാൻ എന്റെ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. 1995 ൽ ഞാൻ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അച്ഛന് കുഴപ്പമില്ലായിരുന്നു. ഭാഗ്യവശാൽ എന്റെ വീട്ടിൽ, അത് ഒരിക്കലും ഒരു ലിംഗപരമായ വിവേചനമായിരുന്നില്ല. ആണ്കുട്ടികൾക്കുള്ളതാണ് കായീക ഇനങ്ങൾ എന്ന് വിശ്വസിക്കുന്നവരായിരുന്നില്ല എന്റെ കുടുംബം. വാസ്തവത്തിൽ, മണിപ്പൂരിൽ പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ അത്തരത്തിലുള്ള വിവേചനമില്ല. ഫുട്ബോളിൽ മാത്രമല്ല എല്ലാ കായിക ഇനങ്ങളിലും."

പെൺകുട്ടികൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ സ്വാതന്ത്ര്യമുണ്ടാകട്ടെ…

39 വയസുകാരിയായ ബെംബം ആ കാര്യത്തിൽ താൻ ഭാഗ്യവതിയാണെന്ന് സമ്മതിക്കുകയും അതിനുള്ള കാരണം വ്യക്തമാക്കുകയും ചെയ്തു.

"ദേശീയ ടീമിന്റെ സജ്ജീകരണത്തിൽ എനിക്കൊരു പെൺകുട്ടിയെ അറിയാമായിരുന്നു. അവൾ തമിഴ്‌നാട്ടിൽ നിന്നായിരുന്നു. ശരിക്കും കഴിവുള്ള കളിക്കാരി. അവളുടെ മാതാപിതാക്കൾ അവളെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുകയും വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. സ്വപ്നങ്ങൾ. "

"പക്ഷെ മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയിട്ടുണ്ടെങ്കിലും മാറ്റത്തെ അനുകൂലമായി ബാധിക്കാൻ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് കൂടുതൽ പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്. പെൺകുട്ടികൾക്ക് ഫുട്ബോൾ ഒരു കരിയർ ഓപ്ഷനായിരിക്കുമെന്ന് ആളുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.  പെൺകുട്ടികളെ കളിക്കാനും രാജ്യത്തിന് അഭിമാനമുണ്ടാക്കാനും അനുവദിക്കണമെന്ന് ഞാൻ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു. ," അവൾ പറഞ്ഞു.

മാറ്റത്തിന്റെ കാറ്റ്…

തന്റെ സ്വപ്നം പിന്തുടരാൻ തുടങ്ങിയ കാലം മുതൽ വനിതാ ഫുട്ബോളിന്റെ സ്വഭാവം എത്രമാത്രം മാറിയിരിക്കുന്നുവെന്ന് വിശദീകരിച്ച ബെംബെം ദേവി ഇങ്ങനെ പറഞ്ഞു.

 "ഇത് വളരെയധികം മാറി. ഞങ്ങളുടെ കാലഘട്ടത്തിൽ ഞങ്ങൾക്ക് ബ്രാൻഡഡ് ഉപകരണങ്ങൾ, യാത്ര ചെയ്യാനുള്ള വിമാനങ്ങൾ മുതലായവ ഉണ്ടായിരുന്നില്ല. ഇവ അടിസ്ഥാനകാര്യങ്ങളാണ്, പക്ഷേ വലിയ പ്രചോദനമായിരുന്നു. കൊൽക്കത്തയിൽ പ്രാദേശികമായി നിർമ്മിച്ച ഉപകരണങ്ങളിൽ ഞങ്ങൾ കളിക്കാറുണ്ടായിരുന്നു. കൂടാതെ, ഹീറോ അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പ് പോലുള്ള ടൂർണമെന്റുകളുണ്ട്. ആ രംഗം കൂടുതൽ മത്സരാത്മകമാണ്. എനിക്ക് ഒരിക്കലും ലോകകപ്പിന് യോഗ്യത നേടാനായില്ല, പക്ഷേ ഒരു വർഷത്തിനുള്ളിൽ നമ്മുടെ പെൺകുട്ടികൾക്ക് U17 വനിതാ ലോകകപ്പിൽ കളിക്കാൻ കഴിയും. എ‌എഫ്‌സി മത്സരങ്ങളിലും ആഗോള ഗെയിമിലും കളിക്കുന്നതിലെ വ്യത്യാസം മനസ്സിലാക്കാൻ ഇത് അവരെ സഹായിക്കും."

2020 ൽ ഗ്ലോബൽ ഷോപീസിൽ ഇന്ത്യയുടെ അവസരങ്ങൾ ഏറ്റെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ച അവർ പറഞ്ഞു, "പെൺകുട്ടികൾ അഞ്ച്-ആറ് മാസത്തേക്ക് നന്നായി തയ്യാറെടുക്കുകയാണ്. അവർ 100 ശതമാനം നൽകിയാൽ, ഞങ്ങൾക്ക് 16 റൗണ്ട് നേടാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു."