കേരളാബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചിനെ പ്രഖാപിച്ചു. മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി കോച്ച് ആയ നെലോ വിൻഗാഡയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്.  മലേഷ്യൻ നാഷണൽ ടീമുമായുള്ള കോൺട്രാക്ട് അവസാനിപ്പിച്ച് 2016 -17 കാലയളവിലാണ് നെലോ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ കോച്ച് ആയി സ്ഥാനമേറ്റത്‌. 

ആള് ചില്ലറക്കാരനല്ല! 

  • 1999 എഎഫ്സി ഏഷ്യൻ കപ്പിൽ സൗദി അറേബ്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ച പരിശീലകൻ ആയിരുന്നു നെലോ വിൻഗാഡ.
  • ഈജിപ്ഷ്യൻ പ്രീമിയർ ലീഗിൽ സമാലേക് എഫ്‌സിയെ ഒരു തോൽവിപോലും കാണാതെ ചാംപ്യൻഷിപ് നേടാൻ കാരണക്കാരനായി ഇദ്ദേഹം.
  • തുടർന്ന് സമാലേക് എഫ്‌സി സൗദി-ഈജിപ്ഷ്യൻ സൂപ്പർ കപ്പും ദി അറബ് ക്ലബ് ചാമ്പ്യൻസ് കപ്പും നേടിയപ്പോളും നെലോ വിൻഗാഡ തന്നെയായിരുന്നു പരിശീലകൻ.
  • തുടർന്ന് 2010 ഇൽ എഫ്‌സി സിയൂളിനെ കൊറിയൻ ലീഗ് ചാംപ്യൻഷിപ് നേടുന്നതിലേക്കു നയിച്ചു.
  • പോർച്ചുഗൽ പ്രീമിയർ ലീഗിൽ ബെൻഫിക്കയെ തോൽപ്പിച്ചു ഫൈനലിൽ കടക്കാൻ മരിട്ടിമോ എഫ്‌സിയെ നയിച്ചതും നെലോ ആയിരുന്നു.
  • പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള നെലോ അറിയപ്പെടുന്നത് പ്രൊഫസ്സർ എന്നാണ്. 

മാനേജ്മെന്റിന്റെ വാക്കുകൾ 

“നെലോയെ കേരളാബ്ലാസ്റ്റേഴ്‌സ് പരിശീലകനായി നിയമിക്കുന്നതിൽ സന്തോഷമുണ്ട്. ഐ എസ എല്ലിലും തുടർന്ന് വരുന്ന സൂപ്പർ കപ്പിലും അദ്ദേഹത്തിന്റെ മികച്ച സേവനം ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ ജോലിയിൽ എല്ലാ ആശംസകളും ഞങ്ങൾ നേരുന്നു.” ബ്ലാസ്റ്റേഴ്‌സ് സ്പോർട്സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ നിതിൻ പറഞ്ഞു.

നെലോയുടെ വാക്കുകൾ 

"ഐഎസ്എല്ലിന്റെ ബാക്കിയുള്ള സമയം കേരളാബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ ആവേശഭരിതനാണ്.  കഴിവുള്ള ഇന്ത്യൻ ചെറുപ്പക്കാർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് സന്തോഷമുണ്ട്. മികച്ച റിസൾട്ട് ഇനിയുള്ള മാച്ചുകളിൽ നേടാൻ ഞാൻ ആഗ്രഹിക്കുന്നു." നെലോ പറഞ്ഞു.