കാല്പന്തുകളി എന്നും മലയാളികൾക്ക് ഹരമായിരുന്നു. മെസ്സിയും റൊണാൾഡോയുമൊക്കെ അവർക്കെന്നും സ്വന്തം കളിക്കൂട്ടുകാരായിരുന്നു.  ഫുട്ബോളിനെ പ്രമേയമാക്കി ഇറങ്ങിയ ധാരാളം മലയാള സിനിമകൾ എന്നും അരങ്ങുനിറഞ്ഞാടി. മലപ്പുറം , കോഴിക്കോട് മുതലായ ജില്ലകൾ എന്നും ഫുട്ബോളിനെ മനസ് നിറഞ്ഞു പ്രണയിച്ചു. ഓര്മ വരുന്നത്, മെസ്സി അടുത്തയിടക്ക് തന്റെ ആരാധകരെപ്പറ്റി ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. അതിൽ ഏറ്റവുമധികം തവണ വന്നുപോയതെയും മലയാളക്കരയിലെ ഫാൻസ്‌ ആണ്. അതുകൊണ്ടാണ് പറഞ്ഞത് കാല്പന്തുകളി മലയാളികൾക്ക് എന്നും ഹരമായിരുന്നു എന്ന്.

ലോകാന്തര ഫുട്ബാളിൽ എന്നും ഇന്ത്യയുടെ സ്ഥാനം വളരെ പുറകിൽ ആയിരുന്നു. ആയിടക്കാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഇന്ത്യയിൽ ആരംഭിക്കുന്നത്. നാലുകൊല്ലം ലോകകപ്പിന് വേണ്ടി കാത്തിരുന്ന് അർജന്റീനയും ബ്രേസിലുമെല്ലാം സ്വന്തം ടീമായികരുതി ആരാധിച്ചിരുന്ന ജനതയുടെ ഇടയിലേക്കാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ വന്നത്. അതിൽ തന്നെ സ്വന്തം ടീമായി കേരളബ്ലാസ്റ്റേഴ്സും. അതുവരെ ഫുട്ബാളിന്റെ നിറം നീലയും വെള്ളയുമൊക്കെ ആയിരുന്നെങ്കിൽ അന്നു മുതൽ അന്നാട്ടിലെ ഞാനുൾപ്പെടെയുള്ള ഫുട്ബോൾ പ്രേമികൾക്ക് കാൽപന്തുകളിയുടെ നിറം മഞ്ഞയായി. മഞ്ഞപ്പട എന്നവർ സ്വന്തം ടീമിനെ വിളിച്ചു. മഞ്ഞപ്പട ഫാൻസെന്ന് അവർ സ്വയം വിളിച്ചു.

ടീമിലെ പന്ത്രണ്ടാമനായി അവർ മാറി.ഓരോ മാച്ചിലും സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞു മറ്റു ടീമുകളെ അവർ അത്ഭുതപ്പെടുത്തി. തൊണ്ടപൊട്ടുമാറു ആർപ്പുവിളിച്ചും പ്രകടനങ്ങൾ നടത്തിയും അവർ ടീമിനെ ആവേശക്കൊടുമുടിയിൽ എത്തിച്ചു. ടീമിലെ കളിക്കാരെയും കോച്ചിനെയുമെല്ലാം അവർ ഓമനപ്പേരിട്ട് വിളിച്ചു. ഇയാൻ ഹ്യൂം  ഹ്യുമേട്ടനും സ്റ്റീവ് കോപ്പൽ കൊപ്പൽ ആശാനുമായി മാറി. ഔദ്യോഗികമായ കണക്കനുസരിച്ച് 3.92 ലക്ഷം കാണികളാണ് ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ കാളി കാണാൻ ഹോം മാച്ചിന് എത്തിയത്. കാണികളുടെ ആ ഒഴുക്ക് എല്ലാ സീസണിലും തുടര്‍ന്നു.

ഫാൻസിനെ പ്രതീക്ഷക്കൊപ്പം നില്ക്കാൻ പലപ്പോഴും ടീമിനായില്ല. അവസാനഘട്ടത്തിൽ വിജയം പലപ്പോഴും കൈവിട്ടു പോയി. എന്നാൽ എല്ലാ അവസ്ഥയിലും ടീമിനൊപ്പം നില്ക്കാൻ ആ പന്ത്രണ്ടാമൻ ഉണ്ടായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ഇപ്പോൾ അഞ്ചാമത്തെ സീസണിൽ എത്തി നിൽക്കുമ്പോൾ, കൊപ്പൽ ആശാനുപകരം ഡേവിഡ് ആശാനായി. ടീമിലെ പല താരങ്ങളും മാറി മറഞ്ഞു. അഞ്ചു മലയാളി താരങ്ങളും രാജ്യാന്തര ലോകാന്തര താരങ്ങൾ ഉൾപ്പെടെ മഞ്ഞപ്പട കരുത്തോടെ വീണ്ടും കളത്തിലിറങ്ങുന്നു.

കേരളം ഇതുവരെ സാക്ഷ്യം വഹിക്കാത്ത രീതിയിലുള്ള പ്രകൃതി ദുരന്തങ്ങളിലൂടെയാണ് കടന്നുപോയത്. സീസൺ ആരംഭിക്കുന്നതിനും മുൻപ് കേരളത്തിൽ വന്നു പ്രാക്റ്റീസ് പൂർത്തിയാക്കുവാൻ ഇരുന്ന സമയത്താണ് അത് സംഭവിച്ചത്. കേരളം ഒറ്റകെട്ടായി നിന്ന് കരകയറി, മറ്റൊരു നാടും കാണിക്കാത്ത മാതൃക കാണിച്ചു തന്നു. ആദ്യത്തെ ഹോം മാച്ചിൽ കേരളത്തിന്റെ രക്ഷകരായി കേരളത്തിന്റെ കൈത്താങ്ങായി നിന്ന മൽസ്യതൊഴിലാളികളെ അനുസ്മരിച്ചു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രേത്യേക ജഴ്‌സി അണിഞ്ഞു കളിക്കളത്തിൽ ഇറങ്ങി.ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും വലിയ സ്പോർട്സ് പോസ്റ്റർ സമ്മാനിച്ച് മഞ്ഞപ്പട ഫാൻസ്‌ അതിനു പിന്തുണ നൽകി.   ഇന്ന് പ്രളയദുരന്തത്തിൽ നിന്ന് കരകയറുന്ന കേരളത്തിനുള്ള സമ്മാനമായാണ് ഈ സീസണിലെ വിജയം ഓരോ ബ്ലാസ്റ്റേഴ്‌സ് താരവും കാണുന്നത്.

താരതമ്യേന പ്രതീക്ഷ കുറഞ്ഞ സീസൺ ആയിരുന്നു ഇത്. പക്ഷെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു മഞ്ഞപ്പടയുടെ ഈ വട്ടത്തെ പ്രകടനങ്ങൾ. പ്രളയ ദുരന്തത്തിൽ നിന്ന് കരകയറുന്ന കേരളത്തിന് ഓരോ ഗോളും സമ്മാനിച്ച്, ഓരോ വിജയത്തിനും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞു മാച്ച് റാങ്കിങ്ങിൽ ഒന്നാമതായി ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സജീവം. ഒരുമ ഞങ്ങളുടെ പെരുമായാണ് വിളിച്ചോതി ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണായി ഈ പന്ത്രണ്ടാമനും.

ബ്ലാസ്റ്റേഴ്സിന്റെ ഓരോ ചെറിയ നേട്ടത്തിലും ആർപ്പുവിളിക്കാൻ മഞ്ഞപ്പട ഫാൻസ്‌ സോഷ്യൽ മീഡിയയിലും സജീവമാണ്. ബ്ലാസ്‌റ്റേഴ്‌സിനെ പറ്റിയുള്ള ഓരോ പോസ്റ്റിനും നിമിഷ നേരം കൊണ്ടാണ് ലൈക്കും കമന്റും ആയിരം കടക്കുന്നത്.

അവയിൽ ചിലതു>>