എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഒരുക്കത്തിന്റെ ഭാഗമായി ഇന്ത്യ ചൈന സൗഹൃദ മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീം ചൈനയിലെത്തി. ലോക റാങ്കിങ്ങിൽ 76 ആം സ്ഥാനത്തു നിൽക്കുന്ന ചൈന ടീമിനോടാണ് 97 ആം റാങ്കിൽ നിൽക്കുന്ന ഇന്ത്യൻ ടീം ഏറ്റു മുട്ടുക. ഇതാദ്യമായാണ് ഇന്ത്യൻ സീനിയർ ടീം ചൈനയിൽ കളിക്കുന്നത്. ഒക്ടോബർ പതിമൂന്നു ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട‌് 5.05നാണ‌് സുസോ സിറ്റി സ്റ്റേഡിയത്തിലാണു രാജ്യാന്തര സൗഹൃദമൽസരം അരങ്ങേറുക.

ചൈനയുമായി 17 തവണ ഇന്ത്യ കളിച്ചിട്ടുണ്ട‌്. എന്നാൽ ഒരു കളിയും ഇന്ത്യ ജയിച്ചില്ല.  ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയ‌ത‌് 1997ലെ നെഹ‌്റു കപ്പിലാണ‌്. 2006 ഇൽ ഇറ്റലി ഫിഫ വേൾഡ് കപ്പ് ജയിക്കുമ്പോൾ ഇറ്റലിയുടെ കോച്ച് ആയിരുന്ന മാഴ്‌സെലോ ഫിപ്പി ആണ് നിലവിലെ ചൈനയുടെ കോച്ച്. എന്നാൽ റാങ്കിങ്ങിലും മികച്ചപ്രകടനത്തിലും തിളങ്ങി നിൽക്കുന്ന ഇന്ത്യ മികച്ച ശുഭാപ്തി വിശ്വാസത്തിലാണ്.

രണ്ടു മലയാളി താരങ്ങളാണ് ടീമിൽ ഇടം പിടിച്ചിട്ടുള്ളത്.അനസ് എടത്തൊടികയും ആഷിഖ് കുരുണിയനുമാണ് ഈ രണ്ടു താരങ്ങൾ.  അവർ രണ്ടു പേരും മലപ്പുറംകാരാണെന്നതും പ്രേത്യേകതയുളവാക്കുന്നു. വിസ പ്രശ്നങ്ങൾ നിലനിക്കുന്നതിനാൽ പ്രധാനതാരമായിരുന്ന ബൽവന്ത് സിങ് ടീമിൽ ഉൾപ്പെട്ടിട്ടില്ല. ഇരുപത്തിരണ്ടു അംഗങ്ങളുള്ള ടീമിനെ ചൊവ്വാഴ്ചയാണ് ടീം പരിശീലകനായ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ പ്രഖ്യാപിച്ചത്.

"ഇന്ത്യക്കുവേണ്ടി കളിക്കുമ്പോൾ കളി ഗൗരവമായി തന്നെ എടുക്കണമെന്നും ഏതു കളിയാണ്, ഇത്തരത്തിൽ അതിനെ കാണണം എന്നതൊന്നും പ്രാധാന്യമര്ഹിക്കുന്നില്ല. ഈ കളിയിൽ ഞങ്ങൾ പ്രധിനിധികരിക്കുന്നതു 1 . 4 ബില്യൺ ജനങ്ങളെയാണ്. സൗഹൃദ മത്സരമോ അല്ല മറ്റെന്തു തന്നെയായായലും ഇത് ഇന്ത്യൻ ടീം ആണ്. ഞങ്ങൾക്ക് അത് മാത്രമാണ് കാര്യം. കളിക്കാർ വരുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ എങ്ങനെ കളിക്കാം എന്ന് ഇതുകൊണ്ടു പഠിക്കും. " ഇന്ത്യൻ കോച്ച് കോൺസ്റ്റന്റൈൻ പറഞ്ഞു.

"ഈ കളി ഞങ്ങൾ തീർച്ചയായും വിജയിക്കും. അതത്ര എളുപ്പമല്ല. പക്ഷെ ഓരോ നിമിഷവും വിജയം തന്നെയാകും ഞങ്ങളുടെ ലക്‌ഷ്യം. ഇനിയഥവാ കളി നഷ്ടപ്പെട്ടാലും ഞങ്ങൾ അതെല്ലാം പോസിറ്റീവ് ആയിക്കണ്ടു കാര്യങ്ങൾ മനസിലാക്കി മുൻപോട്ടു പോകും." അദ്ദേഹം കൂട്ടിച്ചേർത്തു.

ടീം:

ഗോള്‍ കീപ്പര്‍

ഗുര്‍പ്രീത് സിങ് സാന്ധു, അമരീന്ദര്‍ സിങ്, കരണ്‍ജിത് സിങ്

പ്രതിരോധം

പ്രീതം കോട്ടാല്‍, സാര്‍ഥിക് ഗോലൂയ്, സന്ദേശ് ജിംഗാന്‍, അനസ്, സാലേം രഞ്ജന്‍ സിങ്, സുഭാഷിഷ് ബോസ്, നാരായണ്‍ ദാസ്

മധ്യനിര

ഉദാന്ത സിങ്, നിഖില്‍ പൂജാരി, പ്രണോയ് ഹാല്‍ദാര്‍, റൗളിന്‍ ബോര്‍ഗസ്, അനിരുഥ് ഥാപ്പ, വിനീത് റായ്, ഹോളിച്ചരണ്‍ നര്‍സാറി, ആഷിഖ്

മുന്നേറ്റം

സുനില്‍ ഛേത്രി, ജെജെ ലാല്‍ പെഖുല, സുമിത് പാസി, ഫാറുഖ് ചൗധരി