ന്യൂഡൽഹി: സെപ്റ്റംബറിൽ സിംഗപ്പൂരിനും വിയറ്റ്‌നാമിനുമെതിരെ ഇന്ത്യ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കും. മത്സരങ്ങൾങ്ങൾക്കായി 2022 സെപ്റ്റംബർ 22-ന് ബ്ലൂ ടൈഗേഴ്‌സ് വിയറ്റ്നാമിലേക്ക് പോകും. ​​തുടർന്ന് സെപ്റ്റംബർ 24-ന് സിംഗപ്പൂരുമായും സെപ്റ്റംബർ 27-ന് ആതിഥേയരുമായും കളിക്കുന്ന ഇന്ത്യൻ ടീം സെപ്റ്റംബർ 28-ന് ഇന്ത്യയിലേക്ക് മടങ്ങും.

ഫിഫ പുരുഷന്മാരുടെ ലോക റാങ്കിംഗിൽ ഇന്ത്യ നിലവിൽ 104ആം സ്ഥാനത്താണ്. എതിരാളികളായ വിയറ്റ്നാം 97ആം സ്ഥാനത്തും, സിംഗപ്പൂർ 159ആം സ്ഥാനത്തുമാണ്. ഏകദേശം രണ്ട് മാസം മുമ്പ് AFC ഏഷ്യൻ കപ്പ് 2023 ന് യോഗ്യത നേടിയ ശേഷം, മുൻ ക്രൊയേഷ്യൻ ഇന്റർനാഷണൽ ഇഗോർ സ്റ്റിമാക്കിന്റെ പരിശീലനത്തിൽ അടുത്ത വർഷം അപെക്‌സ് കോണ്ടിനെന്റൽ ടൂർണമെന്റിനായി തയ്യാറെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.

വരാനിരിക്കുന്ന രണ്ട് മത്സരങ്ങളെക്കുറിച്ചും സംസാരിച്ച സ്റ്റിമാക് പറഞ്ഞു, "വരാനിരിക്കുന്ന വെല്ലുവിളികളിൽ ഞങ്ങൾ സന്തുഷ്ടരാണ്, ഞങ്ങൾ അടുത്തിടെ പുറത്തെടുത്ത പ്രകടനങ്ങളുടെ ഗുണനിലവാരം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു."

ബ്ലൂ ടൈഗേഴ്സിന് മികച്ച തയ്യാറെടുപ്പ് ക്യാമ്പ് നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, വിയറ്റ്നാമിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനെതിരായ പരിശീലന മത്സരത്തിൽ പ്രതീക്ഷയുണ്ടെന്നും കോച്ച് സൂചിപ്പിച്ചു.

സെപ്റ്റംബറിൽ ഇന്ത്യയുടെ ഫിഫ സൗഹൃദ മത്സരങ്ങൾ:

സെപ്റ്റംബർ 24: ഇന്ത്യ vs സിംഗപ്പൂർ

സെപ്റ്റംബർ 27: വിയറ്റ്നാം vs ഇന്ത്യ