ബെംഗളൂരുവിനെതിരായ സമനിലേക്കു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ പ്രധിനിതീകരിച്ചു മുഖ്യപരിശീലകൻ നെലോ വിങ്ങാട പങ്കെടുത്തു.

"ഇന്നത്തേത് ഒരു മികച്ച കളിയായിരുന്നു. ആദ്യ കളി വളരെ നന്നായി തന്നെ ബ്ലാസ്റ്റേഴ്‌സ് കളിച്ചു.  എന്നാൽ രണ്ടാം പകുതിയുടെ അവസാനം ഞങ്ങൾക്കതു തുടരാൻ സാധിച്ചില്ല. ഇത് വിജയം അസാധ്യമാക്കി. "

കളിക്ക് ശേഷം വാർത്താ സമ്മേളനത്തിൽ വിങ്ങാട പറഞ്ഞു.

"രണ്ടാം പകുതിയിൽ ബെംഗളൂരു കൂടുതലായും ലോങ്ങ് ഷോട്ടുകളാണ് ശ്രമിച്ചത്. പക്ഷെ താരതമ്യേന പൊക്കം കുറഞ്ഞവരാണ് എന്റെ താരങ്ങൾ. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് കാര്യമായി എതിർക്കാൻ സാധിച്ചില്ല. പക്ഷെ എന്റെ കളിക്കാരെ ഓർത്തു എനിക്ക് അഭിമാനമുണ്ട്. ഇന്ന് ഞങ്ങൾക്ക് നാലോ അഞ്ചോ നല്ല അവസരങ്ങൾ ലഭിച്ചു. ബെംഗളൂരു നന്നായി തന്നെ കളിച്ചു. ബെംഗളൂരു എന്തുകൊണ്ടാണ് റാങ്കിങ്ങിൽ മുകളിൽ ഉള്ളതെന്ന് തെളിയിച്ചു. " അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച തിരിച്ചുവരവാണ് കേരളാബ്ലാസ്‌റ്റേഴ്‌സ് ടീം കാഴ്ചവച്ചത് എന്നുതന്നെ പറയാം.

ജയം നേടാൻ ആയില്ലെങ്കിലും അക്ഷരാർത്ഥത്തിൽ ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിച്ച കളിയാണിതെന്നു നിസംശയം പറയാം.

ഇതോടു കൂടി പതിനഞ്ചു കളികളിൽ നിന്നായി പതിനൊന്നു പോയിന്റ് നേടി ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.