കൂടുതൽ ഫാൻസിനെ കാണാൻ സാധിക്കാത്തതിൽ എനിക്ക് സങ്കടമുണ്ട്”; നെലോ വിൻഗാഡ

കേരളാബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അവസാനമത്സരത്തിനു ശേഷം ടീം കോച്ച് നെലോ വിൻഗാഡ മാധ്യമങ്ങളുമായി മനസ് തുറന്നു.

"നന്നായി കളിക്കാനും കളി വരുതിയിലാക്കാനും ഞങ്ങളുടെ ടീം ശ്രമിച്ചു. നല്ല അവസരങ്ങൾ ഉണ്ടാക്കിയെടുത്തു." വിൻഗാഡ പറഞ്ഞു തുടങ്ങി.

"ഞങ്ങൾക്ക് സൂപ്പർ കപ്പ് കളിയ്ക്കാൻ സാധിക്കും. സീസൺ അവസാനിച്ചിട്ടില്ല. ഞാനെന്റെ കബ്ബിനെയും എനിക്ക് ചുറ്റുമുള്ള ആളുകളെയും ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഞാൻ സന്തോഷവാനാണ്. എന്റെ കുട്ടികൾ നന്നായി കളിക്കുന്നുണ്ട്. ഒൻപതാം സ്ഥാനത്തേക്കാൾ മികച്ചൊരു സ്ഥാനം ടീം അർഹിച്ചിരുന്നു."

"കൂടുതൽ ഫാൻസിനെ കാണാൻ സാധിക്കാത്തതിൽ എനിക്ക് സങ്കടമുണ്ട്. അവർക്കു ടീമിനെ ഇഷ്ടമാണ്. പക്ഷെ അവർ സമയം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല."

അദ്ദേഹം കൂട്ടിച്ചേർത്തു.

Your Comments

Your Comments

ബന്ധപ്പെട്ട കഥകൾ