ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഹീറോ ഐഎസ്എൽ) 2021-22 സീസൺ മുതൽ പ്ലേയിംഗ് ഇലവനിൽ ഇന്ത്യൻ കളിക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകും. ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻറ് ലിമിറ്റഡിന്റെ (എഫ്എസ്ഡിഎൽ) പരിശീലകരുടെയും കളിക്കാരുടെയും തിരഞ്ഞെടുപ്പിലെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ ക്ലബ്ബുകളിലും എല്ലാ സമയത്തും കളിക്കളത്തിൽ കുറഞ്ഞത് എഴ് ഇന്ത്യൻ കളിക്കാർ ഉണ്ടായിരിക്കണം. ഇന്ത്യൻ കളിക്കാരുടെ എണ്ണം ആറിൽ നിന്ന് ഏഴായി വർദ്ധിക്കുന്നത് അർത്ഥമാക്കുന്നത് വിദേശ കളിക്കാരുടെ ഒരവസരം കുറഞ്ഞുവെന്നും പരമാവധി നാലു വിദേശകളിക്കാർ വരെയാകാമെന്നുമാണ്.

ഇന്ത്യൻ ഫുട്ബോളിന്റെ വികസനത്തിനും പുരോഗതിക്കുമായുള്ള ശ്രമങ്ങൾ നിരന്തരമായ ഹീറോ ഐഎസ്എല്ലിന്റെ തുടക്കം മുതൽ നടത്തിവരുന്നു. കളിക്കാരുടെയും പരിശീലകരുടെയും തിരഞ്ഞെടുപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങളിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ഇന്ത്യയുടെ പ്രീമിയർ ഫുട്ബോൾ ഇവന്റുകളിൽ നിരന്തരമായ പുരോഗതി കൈവരിക്കാനുള്ള ഇന്ത്യൻ സൂപ്പർ ലീഗിന്റെ ശ്രമങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു. 2014 ഉദ്ഘാടന സീസണിൽ ഓരോ ക്ലബ്ബിൽ നിന്നും 6 വിദേശികളും 5 ഇന്ത്യൻ കളിക്കാരുമാണ് പങ്കെടുത്തത്. കാലക്രമേണ, ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ കളിക്കാരുടെ അവസരങ്ങൾ ക്രമേണ വർദ്ധിപ്പിച്ചു. ഹീറോ ഐഎസ്എൽ 2017-18 മുതൽ കളിക്കളത്തിൽ കുറഞ്ഞത് 6 ഇന്ത്യൻ കളിക്കാർ വേണമെന്നത് നിർബന്ധമാക്കി. ഇപ്പോൾ വീണ്ടും 2021-22 സീസണിലേക്കായി ഇന്ത്യൻ കളിക്കാരുടെ എണ്ണം 7 ആയി ഉയർത്തി.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ക്ലബ് മത്സരങ്ങളുടെ ചട്ടങ്ങൾക്ക് വിധേയമായാണ് വിദേശ കളിക്കാരുടെ പരമാവധി പരിധി 4 ആക്കിയിരിക്കുന്നത്. ഈ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ക്ലബുകൾക്ക് പരമാവധി 6 വിദേശ കളിക്കാരെ ഒപ്പിടാൻ കഴിയും. അതിൽ ഒരു വിദേശ തരാം എഎഫ്സി അംഗരാജ്യത്തിൽ നിന്നും ആയിരിക്കണം എന്നതും നിയമത്തിന്റെ ഭാഗമാണ്. ലീഗ് അംഗീകരിച്ച ക്ലാസിഫിക്കേഷനുകളിൽ ഒരു വിദേശ മാർക്യൂ കളിക്കാരനെ ഒപ്പിടാനും ഓരോ ക്ലബിന് അവസരമുണ്ട്. ഈ സീസൺ മുതൽ, എഫ്എസ്ഡിഎൽ ക്ലബ്ബുകൾക്ക് അവരുടെ ഡവലപ്പ്മെന്റ് പ്ലെയഴ്സിന്റെ സിനിങ്ങുകൾ കുറഞ്ഞത് രണ്ട് മുതൽ നാലായി ഉയർത്താനും നിർദേശം നൽകും. അതേസമയം അത്തരം രണ്ട് ഡവലപ്മെന്റ് പ്ലെയഴ്സിനെ മാച്ച്-ഡേ സ്ക്വാഡിന്റെ ഭാഗമാക്കുന്നതും തുടരും. ആകാശ് മിശ്ര, അപുയ (ലാലെങ്മാവിയ), ജെയ്ക്സൺ സിംഗ്, രാഹുൽ കെപി, ആഷിഷ് റായ് തുടങ്ങിയവർ കഴിഞ്ഞ സീസണിൽ ഡവലപ്മെന്റ് പ്ലെയഴ്സിൽ ഗണ്യമായ പുരോഗതി കൈവരിച്ചവരാണ്.

രജിസ്റ്റർ ചെയ്ത ഒരു ക്ലബിന് 3 ഗോൾകീപ്പർമാരുൾപ്പെടെ പരമാവധി 35 കളിക്കാരുണ്ട്. ഇതിനു പുറമെ പരിക്കേറ്റ ഒരു ഇന്ത്യൻ കളിക്കാരന് പകരക്കാരനായി മറ്റൊരു താരത്തെ കൊണ്ടുവരാൻ ക്ലബിന് കഴിയും. 2021-22 സീസണിൽ ക്ലബ്ബുകളുടെ സ്ക്വാഡിന്റെ പരമാവധി = ശമ്പള പരിധി 16.5 കോടി രൂപയായി തുടരുന്നു.