ലീസ മംഗളദാസുമായി അൽപസമയം

ഈ ഐ.എസ്.എൽ സീസണിലെ പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ആയി പിച്ച്-സൈഡ് റിപ്പോർട്ടർ ആയി ലീസ മംഗളദാസിനെ വായിക്കൂ. എല്ലാ ആഴ്ചയും പുതിയ വാർത്തകൾ indiansuperleague.com -ൽ മാത്രം. ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും ലീസയെ @leezamangaldas -ൽ ഫോളോ ചെയ്യൂ.

ഇന്ത്യയിലെ വീട്ടിൽ ബെംഗളൂരു എഫ്സിയുടെ ആൽബർട്ടോ സെറാൻ വളരെയധികം സന്തുഷ്ടനാണ്!

ആൽബർട്ടോ സെറാൻ കോവളത്തു മകളോടൊപ്പം

ഒരു വലിയ വിടവ് നികത്തുക എന്ന ദൗത്യവുമായാണ് ആൽബർട്ടോ സെറാൻ ബെംഗളൂരു എഫ്‌സിയിൽ ജോയിൻ ചെയ്യുന്നത്. ടീമിന്റെ തുടക്കം മുതലേ കളിക്കുന്ന, സുനിൽഛേത്രിയോളം പരിചയം ടീമിൽ ഉള്ള, മുൻ സെൻട്രൽ ഡിഫൻഡർ ആയ ജോൺ ജോൺസന്റെ വിടവിലേക്ക്!

ജോൺ അഞ്ചാംസീസണിൽ എടികെയിലേക്ക് മാറിയപ്പോൾ ബെംഗളൂരുവിന്റെ അനേകം ഫാൻസിനു അദ്ദേഹം പകരം വയ്ക്കാനില്ലാത്ത കളിക്കാരനാണെന്ന ചിന്ത ഉണ്ടായിരുന്നു. എല്ലായിപ്പൊഴു അദ്ദേഹത്തിന് ഒരു പ്രേത്യേക സ്ഥാനം അവരുടെ മനസ്സിൽ ഉണ്ടാകും.

സെറാനും മിക്കവും ലോക്കൽ NGO

യിലെ കുട്ടികൾക്കൊപ്പം കളിയിൽ ഏർപ്പെട്ടപ്പോൾ

"പിച്ചിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യവും കളി മുൻകൂട്ടി കാണാൻ കഴിവുള്ള ആളുമാണ് സെറാൻ," പറയുന്നത് വേറാരും അല്ല, ബിഎഫ്സിയുടെ മീഡിയ മാനേജരും ഇന്ത്യൻ ഫുട്ബാളിന്റെ പ്രമുഖഎഴുത്തുകാരിൽ ഒരാളുമായ കുനാൽ മജഗൻകാർ ആണ്.

അദ്ദേഹം നൽകുന്ന ബ്ലോക്കുകളും മറ്റും അത്ഭുതകരമാണ്. മറ്റൊരു കാര്യം എന്താണെന്നു വച്ചാൽ അദ്ദേഹം കളിക്കുമ്പോൾ നമ്മൾ അദ്ദേഹത്തെ ശ്രദ്ധിക്കുകകൂടിയില്ലെന്നതാണ്. മികച്ച പ്രധിരോധകളിക്കാർക്കു ഒരിക്കലും പന്ത് തട്ടിയെടുക്കേണ്ടി വരില്ല. അടുത്ത് വരാൻപോകുന്ന കണ്ടറിഞ്ഞു പ്രവർത്തിക്കാൻ സെറാനെ പോലുള്ള കളിക്കാർക്ക് ആകും. അതുകൊണ്ടുതന്നെ എന്തെങ്കിലും പ്രയാസകരമായ കാര്യങ്ങളിൽ അവർക്കു എത്തിച്ചേരേണ്ടി വരുന്നില്ല.

സെറാൻ സ്വാൻസീയിൽ

സെറാൻ ഇപ്പോഴും ശാന്തമായി തന്റെ ജോലി വളരെ ഭംഗിയായും വൃത്തിയായും ചെയ്യും. ഒരിക്കലും കഠിനമായ തീരുമാനങ്ങൾ ആവശ്യമെങ്കിൽ എടുക്കാൻ ആലോചിക്കാറില്ല.  2010 - 2011 ഇൽ ചാംപ്യൻഷിപ് വിജയിച്ച സ്വാൻസീ സ്‌ക്വഡിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇൻഗ്ലണ്ടിലെ മികച്ച ടീമുകളിൽ ഒന്നായ സ്വാൻസീ, ലോകത്തിന്റെ പലഭാഗങ്ങളിൽ കളിക്കാനുള്ള അവസരങ്ങൾക്കായി തനിക്കു വരാനിരിക്കുന്ന സാമൂഹികവും സാമ്പത്തീകവുമായ എല്ലാ പ്രയോജനങ്ങളെയും വിസ്മരിച്ചുകൊണ്ടു അദ്ദേഹം ഉപേക്ഷിച്ചു.

"പലതരത്തിൽ ഞാൻ എന്റെ ടീമിൽ സന്തുഷ്ടനായിരുന്നെങ്കിലും മൂന്നാം വര്ഷം ഞാൻ സ്വാൻസീ വിട്ടു ഞാൻ സിപ്രസിലേക്കു പോകാൻ തീരുമാനിച്ചു. എനിക്ക് വേണ്ടിടത്തോളം കളിയ്ക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. എനിക്ക് കളിക്കണമായിരുന്നു. മാറ്റങ്ങൾ എന്നിലൂടെ ഉണ്ടാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ സംഭവിക്കാൻ ഒരു മാറ്റം അനിവാര്യമാണെന്ന് എനിക്കറിയാമായിരുന്നു." അദ്ദേഹം വിശദീകരിച്ചു.

ആൽബർട്ടോ ബാല്യകാലത്തു

ലാഭം പിന്തുടരുന്നതിനപ്പുറം അർഥവത്തായ എക്സ്പീരിയൻസ് നേടാനുള്ള ആഗ്രഹം - സമ്പത്തിനെയും തിളക്കമാർന്ന ജീവിതത്തെയും പിന്തുടരുന്നതിനു പകരം തന്നോടുതന്നെ നീതിപുലർത്താൻ ആൽബർട്ടോ ആഗ്രഹിച്ചു. പത്തുവയസുള്ളപ്പോൾ, വളർന്നുവന്നത് ബാർസിലോണിയൻ ആരാധകർ ആയ കുടുംബത്തിൽ ആണെങ്കിലും, ഏകദേശം പത്തുമിനിറ്റ് മാത്രം അകലെയുള്ള അക്കാഡമിക്ക് അടുത്താണ് താമസിച്ചിരുന്നതെങ്കിലും ബാർസിലോണിയൻ അക്കാഡമിയിൽ പരിശീലനം നേടുവാനുള്ള അവസരം അദ്ദേഹം വേണ്ട എന്ന് വച്ച്, എസ്പാന്യോളിനെ പിന്തുടരാൻ തീരുമാനിച്ചു.

ആൽബർട്ടോ (നടുവിൽ) കൗമാരത്തിൽ എസ്പാന്യോളിൽ

"പക്ഷെ ആരാണ് ബാഴ്‌സിലോണയെ നിരസിച്ചത്. " ഞാൻ അത്ഭുതത്തോടെ ചോദിച്ചു. "എന്റെ മാതാപിതാക്കൾ എനിക്ക് തീരുമാനങ്ങൾ സ്വയം എടുക്കാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. "സെറാൻ ചിരിച്ചു. കുഞ്ഞായിരിക്കുമ്പോൾ തന്നെ പക്വതയോടെയും ഉത്തരവാദിത്വത്തോടെയും സ്വതന്ത്രമായും വളരാൻ അതെന്നെ പ്രോത്സാഹിപ്പിച്ചു.  എനിക്കറിയാമായിരുന്നു, എന്റെ ശാരീരീകഷമതയും ഗുണവിശേഷണങ്ങളും എസ്പാന്യോളിനെ സംസ്കാരത്തിനാണ് കൂടുതൽ യോജിക്കുകയെന്ന്.

സെറാനെ പ്രധിനിതീകരിക്കുന്ന പോസ്റ്റർ

കഴിഞ്ഞ മൂന്നുമാസമായി സെറാനും കുടുംബത്തിനും ഇന്ത്യയാണ് വീട്. അദ്ദേഹത്തിന്റെ ഭാര്യ മാർത്ത ഒരു മികച്ച ഫോട്ടോഗ്രാഫർ ആണ്. അദ്ദേഹത്തിന്റെ മകൾ ആറുവയസുള്ള ബ്ലാൻസ പൂർണമായും കുടുംബത്തിന്റെ രീതികളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

സെറാന്റെ മകൾ ബ്ലാൻക്ക

ബ്ലാൻക്ക നാട്ടിൽ ഒരു സ്കൂളിൽ ജോയിൻ ചെയ്തു. ഇവിടെ അവൾക്കു നിരവധി കൂട്ടുകാർ ഉണ്ട്. ക്ലാസുകൾ അവൾ ആസ്വദിക്കുന്നുമുണ്ട്. BFC സോക്കർ ക്ലാസിനും ചേർന്ന് കഴിഞ്ഞു. മാർത്ത തന്റെ ക്യാമെറയിൽ പുതിയ ഓർമകളും നിറങ്ങളും ആളുകളെയും പകർത്തുന്ന തിരക്കിലാണ്. അവരുടെ പുതിയ ഫോട്ടോകൾക്കായി അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആയ @martafandres.photo ഫോല്ലോ ചെയ്താൽ മതി.

മാർത്ത ബ്ലാൻക്കയോടൊപ്പം ഹോം ഗെയിമിൽ

വിവിധ പാരമ്പര്യങ്ങളും സംസ്കാരങ്ങളും നിറഞ്ഞാടുന്ന മണ്ണിൽ മാച്ചുകൾക്കായി നിറയെ യാത്ര ചെയ്യുന്നത് സെറാനെ സന്തോഷിപ്പിക്കുന്നുണ്ട്. താജ്മഹൽ മുതൽ കോവളം ബീച്ച് വരെയും ഓട്ടോ റിക്ഷ സവാരി മുതൽ സേവനപ്രവർത്തനങ്ങളുടെ വോളിൻറ്റീരിങ് വരെയും ഈ നാടിൻറെ വൈവിധ്യ സമ്പന്നമായ സംസകാരങ്ങൾ അനുഭവിക്കുന്നതിലൂടെയും അവർ ആ സന്തോഷം കൂടുതൽ അറിയുകയാണ്.

ബ്ലാൻകയും ആൽബെർട്ടോയും താജ്മഹലിൽ
ആൽബർട്ടോ സെറാൻ കോവളത്തു

ഇതെനിക്കും കുടുംബത്തിനും അവസ്മരണീയ നിമിഷങ്ങളാണ്. " ആൽബർട്ടോ സന്തോഷത്തോടുകൂടി പറയുന്നു. ഒരു മികച്ച ക്ലബ്ബിന്റെ ഭാഗമാകാനും രാജ്യത്തെ മികച്ച കളിക്കാരുടെ ഒപ്പം കളിക്കാനും പറ്റുന്നത് ഒരു വല്യകാര്യമാണ്. ഒരിക്കലും തകർക്കാനാവാത്ത ടീം എന്നത് വളരെ പ്രേത്യേകതയേറിയ കാര്യമാണ്. ഇതിനേക്കാൾ മികച്ചൊരു അവസരം ഇന്ത്യയെ അറിയാനും അനുഭവിക്കാനും കിട്ടില്ല.

Your Comments

Your Comments

ബന്ധപ്പെട്ട കഥകൾ