ബംഗളൂരുവിനെ വിറപ്പിച്ചു ബ്ലാസ്റ്റേഴ്‌സ്! ഇത് പൊരുതി നേടിയ സമനില.

ആവേശം അതിന്റെ മുൾമുനയിലെത്തിയ ഒരു കളി. അതുകാണാൻ മഞ്ഞപ്പടക്ക് കാത്തിരിക്കേണ്ടി വന്നത് പതിമൂന്നുകളികൾ. അഭിമാനത്തോടെ ഇനിയവർക്കു പറയാം ഞങ്ങളുടെ സ്വന്തം ടീമാണ് ബ്ലാസ്റ്റേഴ്‌സ് എന്ന്. തീപ്പൊരിപോരാട്ടത്തിനാണ് ഇന്ന് കാന്തീവര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളിയുടെ ആവേശം മറന്നു കയ്യാങ്കളിക്ക് മുതിർന്ന താരങ്ങൾ, പരിക്കേറ്റിട്ടും വച്ചുകെട്ടിയ മുറിവോടെ കളിച്ച നായകൻ ജിംഗൻ. നാടകീയമായിരുന്നു ആദ്യപകുതി.

രണ്ടു ഗോളുകളുടെ ലീഡ് ആണ് ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനക്കാരായ ബെംഗളുരുവിനെതിരെ നേടിയത്.  കളിയുടെ രണ്ടാം പകുതിയിൽ രക്തക്കറ പുരണ്ടകെട്ടുമായി ടീമിനെ നയിക്കുന്ന കേരളാബ്ലാസ്‌റ്റേഴ്‌സ് നായകൻ ചിലപ്പോഴൊക്കെ രോമാഞ്ചമുളവാക്കി. രണ്ടാം പകുതിയിൽ ബെംഗളൂരു കളിയിൽ മുന്നിട്ടു നിന്നെങ്കിലും കേരളാബ്ലാസ്‌റ്റേഴ്‌സ് ഒട്ടും പുറകിലായിരുന്നില്ല.

മികച്ച തിരിച്ചുവരവാണ് കേരളാബ്ലാസ്‌റ്റേഴ്‌സ് ടീം കാഴ്ചവച്ചത് എന്നുതന്നെ പറയാം.

പ്രധാനനിമിഷങ്ങൾ

 • മൂന്നാം മിനിറ്റിൽ സെമിൻലെൻ ഡൗങ്ങലിന്റെ പാസിൽ സ്ലാവിസ സ്റ്റോജോനോവിക്കിന്റെ ഒരു ഗോൾ ശ്രമം ബാറിൽ തട്ടി വഴുതിമാറി.
 • പതിമൂന്നാം മിനിറ്റിൽ ബെംഗളൂരുവിന് അനുകൂലമായി ഒരു കോര് കോർണർ. ധീരജ് അത് കൃത്യമായി തട്ടിയകറ്റി.
 • പതിനാറാം മിനിറ്റിൽ സ്ലാവിസ സ്റ്റോജോനോവിക്കു വഴി കേരളബ്ലാസ്റ്റേഴ്സിനു ആദ്യഗോൾ.
 • ഇരുപത്തിയാറാം മിനിറ്റിൽ ബെംഗളൂരു എഫ്‌സിയുടെ ആൽബർട്ട് സെറാന് ആദ്യമഞ്ഞക്കാർഡ്.
 • മുപ്പത്തിമൂന്നാം മിനിറ്റിൽ ബെംഗളൂരു എഫ്‌സിയുടെ എറിക് പാർത്താലുവിനു മഞ്ഞക്കാർഡ്.
 • നാല്പതാം മിനിറ്റിൽ കറേജ് പെകൂസെൻ വഴി രണ്ടാം ഗോൾ നേടി കേരളബ്ലാസ്‌റ്റേഴ്‌സ്.
 • നാല്പത്തിമൂന്നാം മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ കോർണർ ബെംഗളൂരു എഫ്‌സിയുടെ പ്രധിരോധ നിര തട്ടിയകറ്റുന്നു.
 • ആദ്യ പകുതിയിൽ മൂന്നുമിനിറ്റ് അധിക സമയം.
 • നാല്പത്തിയഞ്ചാം മിനിറ്റിൽ ബ്ളാസ്റ്റേഴ്സിന്റെ കിസീറ്റോയ്ക്ക് മഞ്ഞക്കാർഡ്.
 • ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടു ഗോളിന്റെ ലീഡിൽ കേരളാബ്ലാസ്‌റ്റേഴ്‌സ്.
 • രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെംഗളൂരു എഫ്‌സിയിൽ രണ്ടു പകരക്കാർ.
 • കെയ്ൻ ലെവിസിന് പകരം രാഹുൽ ഭേകെ.
 • എഡ്മണ്ട് ലാൽറിൻഡിക്കക്കു പകരം സിസ്കോ ഹെർണാണ്ടസ്.
 • മഞ്ഞക്കാർഡുകളുടെ മാലപ്പടക്കം. കേരളാബ്ലാസ്റ്റേഴ്സിന്റെ സെമിൻലെൻ ഡൗങ്ങലിനു മഞ്ഞക്കാർഡ്.
 • അന്പത്തിയാറാം മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ പ്രീതം സിങ്ങിന് മഞ്ഞക്കാർഡ്.
 • അറുപത്തിരണ്ടാം മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ സഹൽ അബ്ദുൽ സമ്മദിനു മഞ്ഞക്കാർഡ്.
 • ബെംഗളൂരു എഫ്‌സിയുടെ ആൽബർട്ട് സെറാന് പകരം മൈക്ക് കളിക്കളത്തിൽ.
 • അറുപത്തിമൂന്നാം മിനിറ്റിൽ സുനിൽഛേത്രിയുടെ ഒരു ഗോൾ ശ്രമം പാഴാവുന്നു.
 • അറുപത്തിയൊമ്പതാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ അസിസ്റ്റിൽ ഉദാന്താ സിങ് ബെംഗളൂരു എഫ്‌സിക്കുവേണ്ടി ആദ്യഗോൾ നേടുന്നു.
 • എഴുപത്തിരണ്ടാം മിനിറ്റിൽ കറേജ് പെകൂസണ്ണിനു പകരം സിറിൽ കാളി ബ്ലാസ്റ്റേഴ്സിന് വേണ്ടി മൈതാനത്ത്.
 • എണ്പത്തിയൊന്നാം മിനിറ്റി കെസീറോൺ കിസീറ്റോക്കു പകരം
 • നിക്കോള ക്രെമരവിക് മൈതാനത്ത്.
 • എൺപത്തിയഞ്ചാം മിനിറ്റിൽ ഉദാന്ത സിംഗിന്റെ അസിസ്റ്റിൽ സുനിൽ ഛേത്രി ബെംഗളൂരുവിന് വേണ്ടി രണ്ടാം ഗോൾ നേടുന്നു.
 • എൺപത്തിയെട്ടാം മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിനു വേണ്ടി ഡൗങ്ങേലിനു പകരം അബ്ദുൽ ഹാക്കു മൈതാനത്ത്.
 • നാലു മിനിറ്റ് അധിക സമയം.
 • സമനിലയിൽ കളി അവസാനിക്കുന്നു.

ജയം നേടാൻ ആയില്ലെങ്കിലും അക്ഷരാർത്ഥത്തിൽ ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിച്ച കളിയാണിതെന്നു നിസംശയം പറയാം.

ഇതോടു കൂടി പതിനഞ്ചു കളികളിൽ നിന്നായി പതിനൊന്നു പോയിന്റ് നേടി ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

അവാർഡ്‌സ്

ദി ക്ലബ് അവാർഡ് : കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി; ബെംഗളൂരു എഫ്‌സി

ദി സ്വിഫ്റ്റ് ലിമിറ്റ്ലെസ്സ്  പ്ലേയർ ഓഫ് ദി മാച്ച്:  കെസീറോൺ കിസീറ്റോ

DHL വിന്നിങ് പാസ് ഓഫ് ദി മാച്ച് : ഉദാന്താ സിംഗ്.

ISL എമേർജിങ് പ്ലേയർ : ധീരജ് സിംഗ്

ഹീറോ ഓഫ് ദി മാച്ച് : ഉദാന്താ സിംഗ്

ഇവിടെ മാച്ച് ഹൈലൈറ്റുകൾ കാണുക:

Your Comments

Your Comments

ബന്ധപ്പെട്ട കഥകൾ

മാച്ച് 88: കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി എതിരായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി - ഹൈലൈറ്റുകൾ