വിജയ ഗോൾ ഇനിയും കണ്ടത്താനാകാതെ ബ്ലാസ്റ്റേഴ്‌സ്!

വളരെയധികം സമ്മർദ്ദങ്ങൾക്ക് നടുവിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് നിര ഇന്ന് കളിയ്ക്കാൻ ഇറങ്ങിയത്. പതിവിൽനിന്ന് വിപരീതമായി തിരക്ക് കുറഞ്ഞ സ്റ്റേഡിയമാണ് ബ്ലാസ്‌റ്റേഴ്‌സിനെ എതിരേറ്റത്. തുടർച്ചയായ സമനിലകളും തോൽവികളും ഫാൻസിൽ ഉണ്ടാക്കിയ നിരാശ വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ കൊച്ചി സ്റ്റേഡിയം.

 മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍  അനസ് എടത്തൊടികയ്ക്കു പുറമെ സഹല്‍ അബ്ദുള്‍ സമദ്, എം.പി. സക്കീര്‍ എന്നീ മലയാളികളും ടീമില്‍ ഇടം നേടി.

ആദ്യമിനിറ്റുകളിൽ തന്നെ കളിയുടെ നിയന്ത്രണം ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുത്തു. ഏഴാം മിനിറ്റിൽ സ്റ്റൊയാനോവിച്ചിന് ഗോൾ നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും അത് വലക്കുള്ളിൽ കുടുക്കാനായില്ല. പത്താം മിനിറ്റിൽ ഫ്രീ കിക്കിനുള്ള അവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും ഫലപ്രദമായി വിനയോഗിക്കാനായില്ല. അധികം വൈകാതെ തന്നെ ജംഷേദ്പുരിന്‍റെ മൈക്കൽ സൂസെയ് രാജ് പരിക്കേറ്റ് പുറത്തേക്ക് പോകേണ്ടിവന്നു. പത്തൊൻപതാം മിനിറ്റിൽ  റോബിനെതിരായ ഫൗളിന് സ്റ്റൊയാനോവിച്ചിന് മഞ്ഞക്കാർഡ് ലഭിച്ചു. ഇരുപത്തിയൊന്നാം മിനിറ്റിൽ സഹലിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. കേരളത്തിന് മുന്നിലെത്താനുള്ള മികച്ച അവസരം നഷ്ടമായി. മുപ്പത്തിയഞ്ചാം മിനിറ്റിൽ ഹാലിച്ചരൻ നർസാരിക്ക് മഞ്ഞക്കാർഡ്. നാല്പതാം മിനിറ്റിൽ പരിക്കേറ്റ കിസിറ്റോക്കു പകരം കറേജ് പേക്കൂസൻ കളിക്കളത്തിൽ! മൂന്നുമിനിറ്റ്  അധികമായി ചെറുതെങ്കിലും ഗോൾ ഒന്നും വഴങ്ങാതെ ആദ്യപകുതി അവസാനിച്ചു. 

രണ്ടാം പകുതിയിൽ ഹാലിച്ചരൻ നർസാരിക്കു പകരം വിനീത് കളത്തിലിറങ്ങി. അറുപത്തിയാറാം മിനിറ്റിൽ ജംഷഡ്പൂരിനു അനുകൂലമായ പെനാലിറ്റി. ടിം കാഹിലിനെതിരായുള്ള ധീരജ് സിങ്ങിന്റെ ഫൗളിനാണ് പെനാൽറ്റി വിധിച്ചത്. കാർലോസ് കാർവെ പെനാൽറ്റി ഷോട്ട് ഗോൾ ആക്കി.  ജംഷേദ്പുർ ഒരു ഗോളിന് മുന്നിൽ. എഴുപത്തിയേഴാം മിനിറ്റിൽ ഡുംഗലിന്റെ അത്യുഗ്രൻ ഗോളിൽ ബ്ലാസ്റ്റേഴ്സിന് ജംഷഡ്പൂരിനു ഒപ്പത്തിനൊപ്പം എത്താനായി. അഞ്ചു മിനിറ്റ് അധികസമയം വഴങ്ങിയെങ്കിലും ഒരു ഗോളുകൂടി കണ്ടെത്താൻ ഇരുടീമുകൾക്കുമായില്ല. ബ്ലാസ്റ്റേഴ്സിന് ഇത് ആറാം സമനില.

ഇതോടു കൂടി പത്തു മത്സരത്തിൽ നിന്നായി ഒന്പത്‌പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തു തന്നെ തുടരുന്നു. പതിനൊന്നു മത്സരത്തിൽ നിന്നായി പതിനാറു പോയിന്റ് നേടി അന്നജം സ്ഥാനത്താണ് ജംഷഡ്‌പൂർ! 

അവാർഡ്‌സ് 

ക്ലബ് അവാർഡ് : കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ജംഷഡ്‌പൂർ എഫ്സി

സ്വിഫ്റ്റ് ലിമിറ്ലെസ്സ് പ്ലേയർ : മെമോ

വിന്നിങ് പാസ് ഓഫ് ദി മാച്ച് : സ്ലാവിസ സ്റ്റോജെനോവിക്

എമേർജിങ് പ്ലേയർ ഓഫ് ദി മാച്ച് : ജെറി

ഹീറോ ഓഫ് ദി മാച്ച് : സെമിൻലെൻ ഡൗങ്കൽ

Your Comments

Your Comments

ബന്ധപ്പെട്ട കഥകൾ