കേരളാബ്ളാസ്റ്റേഴ്സ് എഫ്‌സിയും നിലവിലെ കോച്ച് ഡേവിഡ് ജെയിംസും തമ്മിൽ വേർപിരിയുന്ന വിവരം ഔദ്യോഗീകമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്  ചൊവ്വാഴ്ച അറിയിച്ചു. ഈ സീസണിൽ ടേബിബിളിൽ അവസാനതു നിന്ന് രണ്ടമതായി ഇടം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. രണ്ടു തവണ ചാമ്പ്യന്മാരയ ATK യെ അവരുടെ തട്ടകത്തിൽ തകർത്തു മികച്ച തുടക്കം കുറിച്ച ബ്ലസ്റ്റേഴ്സിനു പിന്നീട് ഒരു വിജയം കണ്ടെത്താൻ ആയില്ല. പിന്നീട് മുൻപോട്ടു നടന്ന പതിനൊന്ന് മത്സരങ്ങളിലും അത് തുടർന്നു. അവസാനമായി മുംബൈയോട് ആറു  ഗോളുകൾക്ക് ദയനീയ തോൽവിയും വഴങ്ങേണ്ടി വന്നു.

മഞ്ഞുകാല ഇടവേളയിലേക്കു കടക്കുമ്പോൾ പന്ത്രണ്ടു കളികളിൽ നിന്നായി വെറും 9 പോയിന്റ് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളു.

ആദ്യ സീസണിൽ ടീമിനെ ഫൈനൽ വരെ എത്തിച്ച കോച്ച് ആയിരുന്നു ഡേവിഡ് ജെയിംസ്. എന്നാൽ ഇത്തവണ ജനുവരി 3, 2018 ഇൽ ഹെഡ് കോച്ച് ആയി കൊച്ചിയിൽ സ്ഥാനമേറ്റ ഡേവിഡിന് ഒരു ജയത്തിനപ്പുറം മറ്റൊന്നിലേക്കു ടീമിനെ നയിക്കാൻ ആയില്ല. ബ്ലസ്റ്റേഴ്‌സ് ഫാൻസ്‌ ക്ലബ് ആയ മഞ്ഞപ്പടയുടെ വിമർശനവും  ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡിന് എട്ടു വാങ്ങേണ്ടി വന്നു.  മുംബൈയോട് അഭിമുഘീകരിക്കേണ്ടി വന്ന തോൽവിയും ഡേവിഡിന്റെ രാജി അനിവാര്യമാക്കി.