താജിക്കിസ്ഥാനിലെ ദുഷാൻബെയിലെ സെൻട്രൽ റിപ്പബ്ലിക്കൻ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന  ഫിഫ ലോകകപ്പ് 2022, എഎഫ്‌സി ഏഷ്യൻ കപ്പ് 2023 ജോയിന്റ് ക്വാളിഫയേഴ്‌സ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ 1-1നു  സമനില നേടി. ഇഞ്ചുറി ടൈമിൽ സെമിൻലെൻ ഡൗങ്ങൾ നേടിയ ഗോളാണ് ഇന്ത്യക്കു സമനില നേടിക്കൊടുത്തത്.

മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ, ഇന്ത്യൻ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്ക് തന്റെ കളിക്കാർ ഒരു പോയിന്റിനേക്കാൾ അൽപ്പം കൂടുതൽ അർഹരാണെന്ന് അഭിപ്രായപ്പെട്ടു. “ഇന്ന് ഇവിടെ ഉണ്ടായിരുന്ന എല്ലാവർക്കും, ടിവിയിൽ കാണുന്ന എല്ലാവർക്കും കളി ആസ്വദിക്കാനായിയെന്ന് ഞാൻ കരുതുന്നു. കളി വളരെ ആവേശകരമായിരുന്നു. നല്ല പ്രവർത്തനം, അവസരങ്ങൾ. എന്നാൽ ഞങ്ങൾ രണ്ടു ടീമിനും ഒരു സമനിലയിൽ സന്തോഷിക്കാൻ കഴിയില്ല, പക്ഷേ അങ്ങനെയാണ് ഇത് പൂർത്തിയായത്. ഈ ഗെയിമിൽ ഞങ്ങൾ കൂടുതൽ അർഹരാണെന്ന് എനിക്ക് തോന്നുന്നു. അഫ്ഗാനിസ്ഥാനേക്കാൾ കൂടുതൽ അവസരങ്ങൾ ഞങ്ങൾ സൃഷ്ടിച്ചു. പക്ഷെ വ്യക്തമായ ആ സാഹചര്യങ്ങളിൽ നിന്ന് സ്കോർ ചെയ്യാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായിരുന്നില്ല, ”അദ്ദേഹം പറഞ്ഞു.

ഫലത്തിന് ശേഷം ഗ്രൂപ്പ് ഇയിൽ തന്റെ ടീം സ്വയം കണ്ടെത്തുന്ന സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്റ്റിമാക് പ്രസ്താവിച്ചു, “ഖത്തറും ഒമാനും ഞങ്ങളുടെ ഗ്രൂപ്പിൽ  ടീമുകളാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ത്യയും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്. ഒരു നിമിഷത്തിനു ഗെയിമിന്റെ വിധി തീരുമാനിക്കാം. ആർക്കാണ് കൂടുതൽ സമയം പന്ത് കൈവശം വക്കാൻ  സാധിച്ചത്, ആരാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്  പ്രാധാന്യമില്ല"

ഇന്ത്യയുടെ പ്രകടനത്തിനേപ്പറ്റി സംസാരിച്ചുകൊണ്ട്  സ്റ്റിമാക് ഇങ്ങനെ അഭിപ്രായപ്പെട്ടു, “ഇന്ന് രണ്ടാം പകുതിയിൽ എന്റെ ടീം എങ്ങനെ പ്രകടനം നടത്തിയെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങൾ ബിൽ‌ഡ് അപ്പ് പ്രക്രിയയിലാണ്. ഭാവിയിലേക്ക് ഞങ്ങൾ ഒരു പുതിയ ടീമിനെ നിർമ്മിക്കുകയാണ്. തോൽപ്പിക്കാൻ വളരെ പ്രയാസമുള്ള ഒരു ടീമായി ഞങ്ങൾ മാറുകയാണ്. ഞങ്ങൾ ഇപ്പോൾ ഫുട്ബോൾ കളിക്കുന്നു. ഇന്ന് രാത്രി ഇന്ത്യ വളരെ ആവേശകരമായ ഫുട്ബോൾ കളിച്ചതു നിങ്ങൾ കണ്ടു. ഞങ്ങൾക്ക് ധാരാളം പുതിയ യുവകളിക്കാർ ഉണ്ട്. ഞങ്ങൾ അവർക്കായി വാതിൽ തുറക്കുകയാണ്. ”

“ഇപ്പോൾ മികച്ച ഫലങ്ങൾ പ്രതീക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ഞങ്ങൾ ധാരാളം അനുഭവങ്ങൾ നേടുന്നു, ഭാവിയിൽ ഞങ്ങൾ ഒരു മികച്ച ടീമായി മാറാൻ പോകുന്നു. മുമ്പൊരിക്കലും മോശമായ സാഹചര്യങ്ങളിൽ നിന്ന് ഇന്ത്യ തിരിച്ചുവന്നിരുന്നില്ല. നിലവാരവവും ഊർജ്ജവും ഉള്ള ടീമായി ഞങ്ങൾ മാറുകയാണ്. ഫലം നെഗറ്റീവ് ആയിരിക്കുമ്പോൾ പോലും മുന്നേറുന്ന ടീമെന്ന കാര്യമാണ് ഒരു പരിശീലകനെന്ന നിലയിൽ എന്നെ അഭിമാനം കൊള്ളിക്കുന്നത് ”അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് മത്സരങ്ങളിൽ നിന്ന്  മൂന്ന് പോയിന്റുകൾ നേടി, സ്റ്റിമാക്കിന്റെ കുട്ടികൾ അടുത്ത മത്സരത്തിനായി ഒരുങ്ങുകയാണ്.  അടുത്ത് നടക്കാനിരിക്കുന്ന ഒമാനെതിരായ മത്സരത്തെപ്പറ്റിയും ക്രൊയേഷ്യൻ സംസാരിച്ചു. “ഒമാനിനെതിരെ ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള കളിയുണ്ട്. ഗുവാഹത്തിയിൽ ഞങ്ങൾ അവരെ നേരിട്ടതിനേക്കാൾ ഒമാൻ ഇപ്പോൾ മികച്ചതാണ്. ഇത് ഞങ്ങൾക്ക് കഠിനമാണ്. അത്തരം ബുദ്ധിമുട്ടുള്ള ഗെയിമിൽ എത്ര നന്നായി കളിക്കാനാകുമെന്നു കാണേണ്ടതുണ്ട്. പക്ഷെ എനിക്ക് ആത്മവിശ്വാസമുണ്ട്. എനിക്ക് വേണ്ടത്ര കളിക്കാർ ഉണ്ട്. ഒമാനിനെതിരെ ഒരു പുതിയ ടീമിനെ പുറത്തെടുക്കാൻ ഞാൻ ഭയപ്പെടുന്നില്ല.”