ഇന്ന് നടന്ന 2022 ലോകകപ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടി. വൈകിട്ട് ഏഴരക്ക് സാൾട് ലേയ്ക് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം ആരംഭിച്ചത്. മൂന്നു പോയിന്റിനായും ആദ്യ ജയത്തിനായും പോരാടിയ ഇരുടീമുകളും മികച്ചപ്രകടനമാണ്‌ കാഴ്ചവച്ചത്. മത്സരം സമനിലയിൽ അവസാനിച്ചു.

അഫ്ഗാനിസ്ഥാനെതിരായും ഖത്തറിനെതിരായും നടന്ന കഴിഞ്ഞ രണ്ടു മത്സരങ്ങളും ബംഗ്ലാദേശ് തോറ്റിരുന്നു. ഒമാനോട് തോറ്റെങ്കിലും ഏറെ മികച്ച ടീമായ ഖത്തറിനെ സമനിലയിൽ തളക്കാൻ ആയതിലുള്ള ആത്മവിശ്വാസത്തിലാണ് ഇന്ത്യയിന്ന് കളത്തിലിറങ്ങിയത്. ഗോൾ നേടാനായുള്ള അവസരങ്ങൾ പാഴായത് ഇന്ത്യക്ക് തിരിച്ചടിയായി. പ്രധിരോധനിരയുടെ നട്ടെല്ലായ സന്ദേശ് ജിങ്കൻ പരിക്കുമൂലം കളിക്കാതിരുന്നതും ടീമിന് വിനയായി.

42 മിനിറ്റിൽ ബംഗ്ലാദേശിനായി സാദ് ഉദിൻ നേടിയ ഗോൾ ബംഗ്ലാദേശ് ടീമിന്റെ ലീഡിന് കാരണമായി. ബംഗ്ലാദേശ് ടീം ക്യാപ്റ്റൻ ജമാലിന്റെ ഫ്രീകിക്ക് ഇന്ത്യയുടെ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് തടഞ്ഞു. അതിനിടയിൽ ഗുർപ്രീതിനു സംഭവിച്ച ശ്രേദ്ധപിഴവാണ്‌ സാദ് ഉനിൻ ഗോൾ നേടാൻ കാരണമായത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളി അവസാനത്തോടടുക്കുമ്പോൾ ഇന്ത്യയുടെ ആദിൽഖാൻ നേടിയ ഗോളാണ് സമനിലയിലേക്കെത്താൻ ഇന്ത്യയെ സഹായിച്ചത്.

ആഷിഖ് കരുണിയനും മന്ദാർ ദേശായിയും മികച്ചപ്രകടനം ഒറ്റക്കെട്ടായി പുറത്തെടുത്തു. കളിയുടെ പല അവസരങ്ങളിലും ഗോളിനായുള്ള അവസരങ്ങൾ സുനിൽഛേത്രിയും സഹലും മൻവീറും മറ്റുതാരങ്ങളും വിനോയോഗിച്ചെങ്കിലും ലക്‌ഷ്യം കാണാനായില്ല. കളിയുടെ ആദ്യാവസാനം ഒരു പടിക്കെങ്കിലും ബംഗ്ലാദേശ് ഇന്ത്യക്ക് ഒരുപടി മുകളിൽ നിന്നു!

നിലവിൽ മൂന്നുമത്സരങ്ങളിൽനിന്നായി രണ്ടു സമനില നേടിയ ഇന്ത്യ രണ്ടു പോയിന്റ് നേടി നാലാം സ്ഥാനത്താണ്. ബംഗ്ളാദേശ് ഒരു പോയിന്റുമായി അവസാനസ്ഥാനത്തും.

പ്രധാനവിവരങ്ങൾ സമയക്രമത്തിൽ

മത്സരം സമനിലയിൽ അവസാനിച്ചു

89′
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി
മത്സരം സമനിലയിൽ

89′
ആദിൽഖാന്റെ ഗോളിൽ അവസാനമിനിട്ടിൽ സമനിലനേടി ഇന്ത്യൻ ടീം.

73′
ആദിൽ ഖാന്റെ ഗോൾ ലൈൻ സേവ്

72′
സഹലിന്റെ ഷോട്ട് ഗോൾകീപ്പർ തടയുന്നു.

59′
ഇന്ത്യക്കുവേണ്ടി കമൽജിത്ത് സിങ് കളത്തിൽ

59'
മുഹമ്മദ് ഇബ്രാഹിം അനസിന്റെ ഹെഡർ ശ്രമം രക്ഷപ്പെടുത്തി

57′
ബോക്സിനു പുറത്ത് ഇന്ത്യയ്ക്ക് അനുകൂലമായി ഫ്രീകിക്ക്

52′
കോർണറുകൾ ഇതുവരെ: ഇന്ത്യ - 7, ബംഗ്ലാദേശ് - 5

52′
ബംഗ്ലാദേശിനു കോർണർ

51′
ബംഗ്ലാദേശിന്റെ ഉറച്ച ഗോൾ ശ്രമം ഗുർപ്രീത് രക്ഷപ്പെടുത്തുന്നു.

46′
രണ്ടാം പകുതിക്ക് തുടക്കം

45′
ആദ്യ പകുതിക്ക് രണ്ടു മിനിറ്റ് അധിക സമയം

42′
സാദ് ഉദിന്റെ ഗോളിൽ ബംഗ്ലാദേശ് മുന്നിൽ

38′
ഗോളിലേക്കുള്ള ഷോട്ടുകൾ ഇതുവരെ: ഇന്ത്യ - 5, ബംഗ്ലാദേശ് - 3

31′
മത്സരം 30 മിനിറ്റ് പിന്നിടുമ്പോൾ സ്കോർ 0 - 0

18′
ബംഗ്ലാദേശ് ബോക്സിലേക്ക് ഇന്ത്യയുടെ തുടരെയുള്ള ആക്രമണം.

18′
രാഹുൽ ബേക്കെയുഡെ ഹെഡർ ലക്‌ഷ്യം കാണാതെ പുറത്തേക്ക്.

10′
ഇന്ത്യയുടെ ഉറച്ച ഗോളവസരം നഷ്ടമായി

5'
ആദ്യ മിനിറ്റിൽ തന്നെ ബംഗ്ലാദേശ് ടീം ആക്രമിച്ചു മുന്നേറുന്നു.

3′
ഛേത്രിയുടെ ഗോൾ ശ്രമം പാഴാവുന്നു.

2'
മത്സരത്തിന് തുടക്കം