ഈ ഐ.എസ്.എൽ സീസണിലെ പുതിയ വാർത്തകളും  വിശേഷങ്ങളും അറിയാൻ ആയി പിച്ച്-സൈഡ് റിപ്പോർട്ടർ ആയി മംഗളദാസിന്റെ ലേഖനം വായിക്കൂ. എല്ലാ ആഴ്ചയും പുതിയ വാർത്തകൾ indiansuperleague.com -ൽ മാത്രം. ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും ലീസയെ @leezamangaldas -ൽ ഫോളോ ചെയ്യൂ.

ഒരു സ്പോർട്സ് ടീമിനെ പിന്തുണക്കുന്നതിനു പല മാനുഷീക മാനങ്ങളുണ്ട്. സമൂഹത്തിന്റെ ഭാഗമാവുക, നമ്മളെക്കാൾ വലുതായ ഒന്നിന്റെ ഭാഗമാവുക എന്നിങ്ങനെ. ചിലപ്പോഴൊക്കെ അത് ഫാന്സിനിടയിലുള്ള പരസ്പര വിരോധത്തിന്റെയും ഭാഗമാകുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിനും ലിവർപൂളിനും ഇടയിലുള്ള പോലെ, മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ഇടയിലുള്ള പോലെ. പ്രാദേശീക മത്സരങ്ങൾ എല്ലായിപ്പോഴും ഫാന്സിനിടയിൽ വലിയ ചേരിതിരിവിന് കാരണമാകുകയും അത് വൈകാരിക പ്രതികരണങ്ങളിലേക്കു നയിക്കുകയും ചെയ്തിട്ടുണ്ട്.

നൂറ്റാണ്ടുകളായി നിലവിലുള്ള ഇതുപോലുള്ള വിരോധങ്ങളെ ആളിക്കത്തിക്കുന്നതു അവർ ആരാധിക്കുന്ന ടീമുകളുടെ നാടുകൾ തമ്മിലുള്ള സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയപരവുമായുള്ള വ്യാത്യാസങ്ങളാണ്. തുടങ്ങിയിട്ട് അധികസമയം ആയില്ലെങ്കിലും ഹീറോ ഐഎസ്എല്ലിന്റെ തുടക്കം മുതൽ,  തെക്കൻടീമുകൾ തമ്മിലുള്ള ഫാൻസ്‌ വിരോധം നിലവിലുണ്ട്.

ഈ ആവേശം അത്യധികമാകുന്നത് തെക്കൻ ടീമുകളായ ചെന്നയിൻ എഫ്‌സിയും, കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ബെംഗളൂരു എഫ്‌സിയും തമ്മിലേറ്റുമുട്ടുന്ന മത്സരങ്ങൾ വരുമ്പോളാണ്. ചെന്നൈയിലെ സൂപ്പർ മച്ചാൻസിനും, ബി സ്റ്റാൻഡ് ബ്ലൂസിനും,  കൊച്ചിയിലെ മഞ്ഞപ്പടക്കും ബെംഗളൂരുവിലെ വെസ്റ്ബ്‌ളോക്ക് ബ്ലൂസിനും  അവരുടെ സന്തോഷം ഉച്ചസ്ഥായിയിൽ എത്തുന്നത് അയൽ ടീമുകളുമായി ഏറ്റുമുട്ടുമ്പോളാണ്.

ഏറ്റവും മികച്ച ബാനർ മുതൽ ഏറ്റവും മികച്ച ബാന്റുവരെ, നിർത്താതെയുള്ള കരഘോഷങ്ങൾ മുതൽ നിശബ്ദമായുള്ള പ്രാർത്ഥന വരെ, എപ്പോഴൊക്കെ തെക്കൻ ടീമുകൾ ഏറ്റുമുട്ടുന്നോ, അപ്പോഴൊക്കെ ഞാൻ ഫുട്ബാളിന്റെ ഏറ്റവും ശക്തമായ വൈകാരിക ഭാവം കണ്ടിട്ടുണ്ട്.  എല്ലാം വെറും 90 മിനിറ്റിനുള്ളിൽ.

അതുകൊണ്ടു ഈയാഴ്ചയിൽ ഞാൻ ഹീറോ ഐഎസ്എല്ലിലെ ഈ മൂന്ന് ടീമുകളുടെ ഫാൻസിനോടും അവരെങ്ങനെ ഈ മത്സരവേശത്തിന്റെ ഭാഗമായി എന്നതിനെപ്പറ്റി സംസാരിക്കാൻ തീരുമാനിച്ചു.

സീസൺ തുടങ്ങിയ കാലം മുതൽ നിലനിൽക്കുന്നതാണ് ചെന്നൈയിൻ എഫ്‌സിയും കേരളബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരപ്പോര്. "ഹീറോ ഐഎസ്എല്ലിന്റെ ആരംഭം മുതൽ കേരളം ആണ് ഞങ്ങളുടെ ഏറ്റവുമടുത്തുള്ള അയൽടീമുകൾ. " സൂപ്പർമച്ചാൻസിലെ അംഗമായ ചെന്നൈയിൻ എഫ്‌സിയെ സപ്പോർട്ട് ചെയ്യുന്ന ജെനിഷാ റാണി പറഞ്ഞുതുടങ്ങി.

"ഞങ്ങളുടെ ആദ്യ മത്സരം വളരെ ആവേശഭരിതമായിരുന്നു. മെൻഡി ബൈസൈക്കിൾ കിക്കിലൂടെ ഗോൾ അടിച്ചു. ഡേവിഡ് ജെയിംസ് ആയിരുന്നു കേരളത്തിന്റെ ഗോൾ കീപ്പർ. അതൊരു അവേശമുണർത്തുന്ന നിമിഷമായിരുന്നു. എപ്പോഴൊക്കെ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ടോ അപ്പോഴൊക്കെ തീപ്പൊരി പാറിയിട്ടുണ്ട്" ജെനിഷ കൂട്ടിച്ചേർത്തു.

മോനിഷ് രവീന്ദ്രൻ, ചെന്നൈയിൻ എഫ്‌സിയുടെ മറ്റൊരു ഫാൻ ക്ലബ് ആയ  ബി സ്റ്റാൻഡ് ബ്ലൂവിലെ അംഗം ജെനിഷയുടെ വാക്കുകളെ ശരിവച്ചു. ആ സീസണിൽ ഞങ്ങൾ പ്ലേയ് ഓഫിൽ കടന്നു. പക്ഷെ കേരളത്തിനെതിരെയായിരുന്നില്ല ഫൈനൽ. ഞങ്ങൾക്ക് തെളിയിച്ചു കൊടുക്കാനുള്ള അവസരം നഷ്ടപ്പെട്ടു.

പക്ഷെ കേരളബ്ലാസ്റ്റേഴ്സിന്റെ ഫാൻ ഗ്രൂപ്പ് ആയ മഞ്ഞപ്പടയുടെ ഭാഗമായ സുബിൻ മാത്യുവിനെ സംബന്ധിച്ചടുത്തോളം ആ ഓര്മ കൂടുതൽ സ്പഷ്ടമാണ്. "സെമിയിലെ ആദ്യ പാദ മത്സരം മൂന്നു ഗോളുകൾക്ക് ഞങ്ങൾ വിജയിച്ചു. പക്ഷെ രണ്ടാം പാദത്തിൽ അത് മൂന്നു ഗോളുകൾക്ക് ചെന്നൈക്ക് അനുകൂലമായിരുന്നു. ചെന്നൈയുടെ സ്വപ്‌നങ്ങൾ തകർത്തുകൊണ്ട് സ്റ്റീഫൻ പിയേഴ്‌സൺ അധിക സമയത്ത് ഞങ്ങൾക്കുവേണ്ടി സ്കോർ ചെയ്തു. അത് ഗംഭീരമായിരുന്നു." സുബിൻ ഓർത്തെടുത്തു.

രണ്ടാം സീസണിൽ ചെന്നൈയിൻ എഫ്‌സി ട്രോഫി കരസ്ഥമാക്കി. പിന്നീട് നാലാം സീസണിലും. മൂന്നാം സീസൺ ചെന്നൈയിന് നല്ല സീസൺ ആയിരുന്നില്ല. രണ്ടാം സീസൺ കേരളത്തിനും. പക്ഷെ കേരളം മൂന്നാം സീസണിൽ ഫൈനലിലെത്തി. ഈ ഭാഗ്യ നിർഭാഗങ്ങൾ ടീമുകളുടെ ആവേശത്തിന് ഒരു പ്രധാനകാരണമായി. 

"ഈ സീസൺ ചെന്നൈയ്ക്ക് മോശം സീസൺ ആയിരുന്നു. പക്ഷെ ഞങ്ങൾ രണ്ടു പ്രാവശ്യം ട്രോഫി നേടിയിട്ടുണ്ട്. അതാണ് ബാനറുകളിൽ ഞങ്ങൾ കേരളത്തിനെതിരെ ഉയർത്തിപ്പിടിക്കാറുള്ളത്." മോനിഷ് പറഞ്ഞു. “ആ ബാനറുകളും മറ്റും വളരെ രസകരമായ ഒരന്തരീക്ഷം സൃഷ്ടിക്കാറുണ്ട്.”

“തീർച്ചയായും… ആർക്കു മറക്കാൻ കഴിയും മറീനയിൽ കേരളം ഇത്തവണ കളിയ്ക്കാൻ വന്നപ്പോൾ അഹങ്കാരം മുറ്റിനിൽക്കുന്ന ചില ബാനറുകളുമായി ചെന്നൈയിൻ ഫാൻസ്‌ വന്നത്. 2006 ലോകകപ്പിൽ നടന്നതൊക്കെപ്പോലെ.”

തമാശയും കുട്ടിക്കളിയും ലോകത്തെമ്പാടുമുള്ള ഫുട്ബോൾ സംസ്ക്കാരത്തിന്റെ ഭാഗമാണ്. ഇന്ത്യൻ ഫുട്ബാളിൽ ആവേശകരമായൊരു അന്തരീക്ഷം സൃഷ്ടിക്കാൻ ഈ ക്ലബ്ബ്കൾക്കു കഴിഞ്ഞിട്ടുണ്ട്.

മൂന്നാമത്തെ ക്ലബ്ബിനെപ്പറ്റി സംസാരിക്കുകയാണെങ്കിൽ ഈ തെക്കിന്റെ പോരിലേക്കു കടന്നുവന്ന ടീമാണ് അടുത്ത ബെംഗളൂരു എഫ്‌സി. "ഞങ്ങളുടെ കടന്നുവരവിനെപ്പറ്റി പലതരം ദീര്ഘവീക്ഷണങ്ങളുമുണ്ടായി." ബിഎഫ്സി ഫാൻ ക്ലബ് ആയ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിലെ അംഗം ഉല്ലാസ് മാരാർ ഓർത്തെടുത്തു.

" ഹീറോ ഐഎസ്എല്ലിന് പുറത്ത് പരമാവധികാര്യങ്ങൾ നേടിയിട്ടുണ്ട് ബെംഗളൂരു എഫ്‌സി. പ്രൊഫെഷണലിസവും മികച്ച കഴിവും ടീമിന് മുതൽക്കൂട്ടാണ്. എല്ലാവരും ഏറ്റുമുട്ടാനാഗ്രഹിക്കുന്ന ടീമായി ഞങ്ങൾ പെട്ടന്ന് തന്നെ മാറി.”

ജെനിയും മോനിഷും സുബിനും അതുതന്നെ ആവർത്തിച്ചു. ചെന്നൈയിനെ തോൽപ്പിക്കാൻ ആഗ്രഹിച്ച ബ്ലാസ്റ്റേഴ്‌സ് ഫാൻസും ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കാനാഗ്രഹിച്ച ചെന്നൈ ഫാൻസും ഇപ്പോൾ ബെംഗളൂരുവിനെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നു.

"ചെന്നൈയിൻഎഫ്‌സി ഫാന്സിനും ബ്ലാസ്റ്റേഴ്‌സ് ഫാന്സിനും ഇപ്പോൾ തകർക്കേണ്ടത് ബെംഗളൂരുവിനെയാണ്.

ബെംഗളൂരു എഫ്‌സി ഐലീഗിൽ ആയിരുന്നപ്പോൾ ടീമിനെ സപ്പോർട് ചെയ്തിരുന്ന വലിയൊരു വിഭാഗം ആളുകളും മലയാളികളായിരുന്നു.  ബെംഗളൂരുവിലെ മലയാളികളുടെ കൂടിയ സാന്നിധ്യമാണ് ഇതിനു കാരണം.

ബ്ലാസ്റ്റേഴ്‌സ് ഫാൻസായ മലയാളികളെ കല്യാണം കഴിച്ച ധാരാളം ബിഎഫ്‌സി ഫാൻസും ബെംഗളൂരുവിലുണ്ട്. കുടുംബത്തിനകത്തുതന്നെ കളിപ്പോരുകൾ തമാശരൂപേണ നിലനിൽക്കുന്നു." ഉല്ലാസ് പറഞ്ഞു.

"കളികാണാൻ ബെംഗളൂരുവിൽ എത്തുന്ന മഞ്ഞപ്പടയുടെ കൂറ്റൻ ഫാൻസ്‌ ബെംഗളൂരുവിനും കേരളത്തിനും ഇടയിലുള്ള പോരാട്ടവീര്യം കൂട്ടിയിട്ടുണ്ട്. കണ്ടീവരയിൽ ഫാൻസിന്റെ വലിയ സാന്നിധ്യം മഞ്ഞപ്പട ഉറപ്പാക്കാറുണ്ട്. എവേ ഫാൻസ്‌ പൂർവാധികം ശക്തിയോടെ സ്റ്റേഡിയത്തിലുള്ളപ്പോൾ ആവേശം ആളിപ്പടരും. പക്ഷെ ചെന്നയിനോടുള്ള പോര്, കുറച്ചുകൂടി മൂർച്ഛയേറിയതാണ്." അദ്ദേഹം പറഞ്ഞു.

" ചെന്നൈയിൻ എഫ്‌സിയുടെ ഫാൻസിനെ സംബന്ധിച്ചടുത്തോളം കഴിഞ്ഞ സീസൺ ഫൈനലിനേക്കാൾ മികച്ചതായി ഒന്നുമില്ല. സ്ഥാനം ഞങ്ങൾ നേടിയെടുത്തു. മോനിഷ് പറഞ്ഞു. അത് വളരെ നന്നായിരുന്നു. പക്ഷെ ഈ സീസണിൽ ഞങ്ങൾ ഞങ്ങളുടെ സ്ഥാനം കൈവിട്ടു. പക്ഷെ അതാണ് ഫുട്ബോൾ. എന്നാൽ അവസാനസ്ഥാനത്തു നിന്നും ഞങ്ങൾ പൊരുതുന്നുണ്ട്. ബിഎഫ്‌സിയെ ഞങ്ങളുടെ മണ്ണിൽ തകർത്തത് ഒരു വലിയ നേട്ടമായിരുന്നു.

"പക്ഷെ കേരളത്തിനെതിരായ മത്സരം ഞങ്ങൾക്ക് നഷ്ടപ്പെട്ടു. എന്നാൽ ഇപ്പോഴും നിലവിൽ ബെംഗളൂരുവിനെതിരെ മികച്ച ഹെഡ് ടു ഹെഡ് ഉള്ളത് ഞങ്ങൾക്കാണ്. എപ്പോഴും അങ്ങനെ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു " അദ്ദേഹം കൂട്ടിച്ചേർത്തു.

"ചെന്നൈയിൻ എഫ്‌സിയുടെ ആരാധകർ കൊണ്ടുവരുന്ന തമാശകളും ഫലിതങ്ങളും ഞങ്ങൾ ആസ്വദിക്കാറുണ്ട്. കേരളത്തെ ബാധിച്ച വെള്ളപ്പൊക്കത്തിൽ മഞ്ഞപ്പട നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നതാണ്. എന്തുതന്നെയായാലും അവസാനം ഞങ്ങൾക്കങ്ങോട്ടുമിങ്ങോട്ടും  പരസ്പരബഹുമാനവും ആദരവും ഉണ്ട്. മാച്ചിന് ശേഷം ഞങ്ങൾ കൈകൊടുക്കും. കളികാണാൻ വരുന്ന എവേ-ഫാൻസിന് സുരക്ഷിതത്വവും അന്തോഷവും ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ കടമയാണ്". ഉല്ലാസ് വിശദീകരിച്ചു.

"മാച്ചുള്ള ദിവസങ്ങളിൽ കാര്യങ്ങൾ ചൂടുപിടിക്കുകയും ആവശ്യത്തിലധികം പലരും വികാരംകൊള്ളാറുമുണ്ട്. പക്ഷെ, കളിയുടെ വരമ്പിനു പുറത്ത്, കഠിനമായ വികാരപ്രകടനങ്ങളൊന്നുമില്ല." മോനിഷ സമ്മതിച്ചു.

“എവിടെ വര വരക്കണമെന്നു ഭൂരിഭാഗം ഫാന്സിനും അറിയാം.” ജെനി കൂട്ടിചേർത്തു.

അമിതമായ സന്തോഷം തെറ്റിലേക്ക്‌ പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അക്രമം ആർക്കും പ്രയോജനം ചെയ്യുന്നില്ല. ഞങ്ങൾ അണിയുന്ന ജെഴ്സിക്കപ്പുറം ഞങ്ങളെയല്ലവരെയും പിരിച്ചു നിർത്താനാകാത്ത രീതിയിൽ ഒരുമിച്ചു നിർത്തുന്ന ഒരു ഘടകമുണ്ട്. “നമ്മളെല്ലാവരും ഒരു മഹത്തായ കായികഇനത്തെ പിന്തുണക്കുന്നവരാണെന്ന കാര്യം.”