ഹീറാ ഇൻഡ്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 20177-8െ-ലെ മറ്റൊരു മൽസരത്തിൽ ഇന്ന് ചെന്നൈയിൻ എഫ്‌സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കണ്ടു മുട്ടും. എഫ്‌സി ഗോവയുമായുളള മൽസരത്തിൽ, രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചു വരവിന് ശ്രമിച്ചുവെങ്കിലും മൽസരം അവസാനിക്കുമ്പോൾ 3-2 എന്ന ഗോൾ നിലയിൽ ചെന്നൈയിൻ-ന് ഗോവയോട് പരാജയം സമ്മതിേക്കണ്ടി വന്നിരുന്നു. മറുവശത്ത്, മലനാട്ടുകാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ലീഗിലെ നവാഗത ടീമായ ജാംഷെഡ്പൂർ എഫ്‌സി-യുമായി ഏറ്റുമുട്ടിയപ്പോൾ ഗോൾമുഖത്തെ പ്രതിരോധം തകർത്ത്, ലഭിക്കുന്ന അവസരങ്ങൾ ഗോളാക്കി രൂപാന്തരപ്പെടുത്തുന്നതിലുളള പിഴവുകളും എതിർടീം പത്ത് പേരായി ചുരുങ്ങിയിട്ടു കൂടി അത് മുതലെടുക്കാൻ കഴിയാതിരുന്നതുമെല്ലാം ചേർന്നപ്പോൾ സമനില പിടിക്കേണ്ടി വന്ന നിരാശയിലാണ്.

നേർക്കു നേർ:

ചെന്നൈയിൻ എഫ്‌സി 3-1 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി. 2 സമനിലകൾ

മുഖ്യ താരങ്ങൾ

റാഫേൽ അഗസ്‌റ്റോ (ചെന്നൈയിൻ എഫ്‌സി)

മിഡ്ഫീൽഡിന്റെ കണ്ണായ ഭാഗത്ത് സ്ഥാനമുറപ്പിച്ച് കളിക്കുന്ന, ബ്രസീലിയൻ ഫുട്‌ബോളിന്റെ ആവേശത്തിമർപ്പ് സിരകളിൽ വഹിക്കുന്ന ഈ താരം മൂന്ന് സീസണുകളിലും ഇതേ ക്ലബ്ലിന്റെ ജേഴ്‌സി തന്നെയാണ് അണിഞ്ഞത്. തന്ത്രമൊളിപ്പിച്ച പാസ്സുകൾ നടത്തുന്നതിൽ സമർത്ഥനായ റാഫേൽ ശാന്തതയോടെ എന്നാൽ ചടുലതയോടെ പന്തിനെ കളിക്കളത്തിൽ നിയന്ത്രിക്കുകയും ലിങ്ക് പ്ലേയിൽ തുടർച്ചയായി കഴിവ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ശാരീരികമായ സാന്നിദ്ധ്യം കൊണ്ട് കളിക്കളത്തിൽ പ്രഭാവം സൃഷ്ടിക്കുന്ന ഇദ്ദേഹം, എതിർ മുന്നേറ്റ നിരയുടെ ആക്രമണങ്ങളുടെ കുന്തമുനയൊടിക്കുന്നതിൽ വിദഗ്ദ്ധനാണ്. കഴിഞ്ഞ മാച്ചിൽ ടീമിന് വേണ്ടി സ്‌കോർ ചെയ്ത റാഫേൽ, നോർത്ത് ഈസ്റ്റിനെതിരേ മിഡ്ഫീൽഡിലെ തന്റെ ആധിപത്യം പുറത്തെടുക്കുമെന്നതിൽ സംശയമില്ല.

മാർസിനോ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി)

നോർത്ത് ഈസ്റ്റിന്റെ മുൻ കളിയിൽ ജാംഷെഡ്പൂരിന്റെ ഉരുക്കു കോട്ട പോലെയുളള പ്രതിരോധത്തെ നിരവധി പ്രാവശ്യം ഭേദിച്ചു കടക്കുകയും എതിർ ഗോൾമുഖത്ത് അപകടം വിതക്കുകയും ചെയ്ത ഹീറോ ഓഫ് ദ് മാച്ച് പട്ടം നേടിയ മാർസിനോയാണ് നോർത്ത് ഈസ്റ്റിന്റെ തുറുപ്പു ചീട്ട്. നിരവധി പ്രാവശ്യം നടത്തിയ ശ്രമങ്ങളിലൊന്നിൽ ഗോളിനെ ലക്ഷ്യമാക്കി പായിച്ച ഹെഡ്ഡർ ബാറിൽ തട്ടിത്തെറിച്ച് പുറത്തേക്ക് പോയപ്പോൾ, നിർഭാഗ്യം കൊണ്ടാണ് അദ്ദേഹത്തിന് ഗോൾ നേടാതിരുന്നത്. ജാംഷെഡ്പൂരിന്റെ പ്രതിരോധ നിരയ്ക്കാരെ കബളിപ്പിച്ച് അവരെ കടന്നു പോകുന്നതിൽ ഈ ബ്രസീലിയം താരം പ്രദർശിപ്പിച്ച വേഗതയും വൈദഗ്ദ്ധ്യവും പ്രശംസനീയമാണ്. തന്റെ പേരിൽ ഒരു ഗോൾ കുറിക്കുന്നതിന് ആ മൽസരത്തിൽ കഴിഞ്ഞില്ലെങ്കിൽക്കൂടിയും വരുന്ന മൽസരത്തിലോ പിന്നീടോ ടീമിനായി ഗോളുകൾ വാരിക്കൂട്ടുന്നതിന് അതീവ ഉത്‌സുകനായിരിക്കും മാർസിനോ.

സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ

ചെന്നൈയിൻ എഫ്‌സി:

ആതിഥേയർ പരമ്പരാഗത ശൈലിയിൽ 4-4-2 എന്ന വിന്യാസത്തിലായിരിക്കും ഒരു പക്ഷേ ആരംഭിക്കുക. കളിയുടെ നീക്കങ്ങളുടെ മദ്ധ്യത്തിലായി അഗസ്‌റ്റോയും ആക്രമണത്തിന്റെ ശക്തി കേന്ദ്രമായി മുന്നിൽ ജെജെ ലാൽപെക്യൂജ-യും അണി നിരക്കും.


ഗോൾകീപ്പർ: കരൻജീത് സിംഗ്

ഡിഫന്റർമാർ: ധനചന്ദ്ര സിംഗ്, ഹെന്റിക് സെറേനോ, മെയിൽസൺ ആൽവ്‌സ്, ഇനിഗോ കാൽഡെറോൺ

മിഡ്ഫീൽഡർമാർ: ജെറി ലാൽറിൻസുവാല, തോയി സിംഗ്, റാഫേൽ അഗസ്‌റ്റോ, ഗ്രിഗറി നെൽസൺ

ഫോർവാർഡുകൾ: ജെജെ ലാൽപെക്യൂജ, ബോറിംഗ്ദവോ ബോഡോ

മറ്റുളളവരുമായുളള താരതമ്യത്തിൽ ടീമിന്റെ സാദ്ധ്യതകളെക്കുറിച്ച് ചെന്നൈയിൻ എഫ്‌സി ഹെഡ് കോച്ച് ജോൺ ഗ്രിഗറി: ''ഐഎസ്എൽ ഏത് ടീമിനും ഒരു ദിവസം മറ്റേതൊരു ടീമിനേയും പരാജയപ്പെടുത്താം. മുൻ മൂന്ന വർഷങ്ങളുമായുളള താരതമ്യത്തിൽ മൽസരത്തെക്കുറിച്ച് പറയുമ്പോൾ, ടീമുകൾക്കിടയിൽ പ്രത്യേകതായി ഏറെയൊന്നും അധികമായി എടുത്തു പറയാനില്ല. ചില സമയത്ത് അവർ പിഴവുകൾ വരുത്തുന്നു, മറ്റ് ചില അവസരങ്ങളിൽ അതിഗംഭീരമായി കളിക്കുന്നു; ചുരുക്കത്തിൽ പറഞ്ഞാൽ അതാണ് ഐഎസ്എൽ.'' 

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി:

ആക്രമണത്തിലൂന്നിയുളള ഒരു തന്ത്രം മുന്നിൽക്കണ്ട് 4-3-3 എന്ന ക്രമത്തിലുളള ഒരു വിന്യസനത്തിലായിരിക്കും ഈ പർവ്വതദേശക്കർ മിക്കവാറും കളിക്കുക. മാർസിനോയ്ക്ക് ഇത് വൻ പിന്തുണ നെൽകും.

ഗോൾകീപ്പർ: റഹനേഷ് ടി. പി.

ഡിഫന്റർമാർ: അബ്ദുൽ ഹക്കു, മാർട്ടിൻ ഡയാസ്, സംബീന, റോബർട്ട് ലാൽത്‌ലാമുവ്‌ന

മിഡ്ഫീൽഡർമാർ: ലാൽറിൻഡിക റാൾട്ടെ, മാർസിനോ, ഫനായി ലാൽറെംപ്യൂയ

ഫോർവാർഡുകൾ: ഹാലിചരൻ നർസാരി, ലൂയിസ് അൽഫോൺസോ പെയ്‌സ്, സെയിംമിൻലെൻ ഡങ്കൽ

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഹെഡ് കോച്ച് ജോവോ ഡി ഡീസ്, ഈ വർഷത്തെ സീസണിൽ തന്റെ ടീമിന്റെ സാദ്ധ്യതകളെ ഇങ്ങനെ വിലയിരുത്തുന്നു: ''സ്‌കോർ ചെയ്തില്ല എന്നോർത്ത് ആശങ്കപ്പെടേണ്ടതില്ല. ലീഗിന്റെ അന്ത്യത്തിലെത്തുമ്പോൾ, ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ അടിച്ച ടീമാകും നോർത്ത് ഈസ്റ്റ്.''


മുഖ്യ സ്റ്റാറ്റസ്റ്റിക്കുകൾ:

ചെന്നെയിൻ എഫ്‌സി-യോട് ഇതേ വരെ ഏറ്റു മുട്ടിയ ആറ് മൽസരങ്ങളിൽ, ഗുവാഹത്തിയിൽ കഴിഞ്ഞ സീസണിൽ നടന്ന ഒരു മൽസരത്തിലൊഴിച്ച് അപരാജിതരായിരുന്നു നോർത്ത് ഈസ്റ്റ്.

ഏറ്റവുമൊടുവിലത്തെ ഏറ്റുമുട്ടൽ:

ചെന്നെയിൻ എഫ്‌സി 3-3 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി (നവംബർ 25, 2016, ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, ചെന്നെ)